HOME
DETAILS

എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കേണ്ടതില്ല!, വിസിറ്റ് വിസയിലുള്ളവര്‍ക്കും യാത്ര ചെയ്യാം... ഇന്ത്യ-ബഹ്റൈന്‍ എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമായി

  
backup
September 12 2020 | 07:09 AM

2-236534534563

മനാമ: ഇന്ത്യക്കും ബഹ്‌റൈനിനുമിടയിലെ വിമാന യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമായി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നത്. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ എര്‍പ്പെടുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇതര വിദേശ രാഷ്ട്രങ്ങളുള്‍പ്പെടെ നിലവില്‍ പത്ത് രാഷ്ട്രങ്ങള്‍ ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എയര്‍ ബബിള്ഡ കരാര്‍ അനുസരിച്ച് എയര്‍ ഇന്ത്യയും ഗള്‍ഫ് എയറും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തും. ഓരോ വിമാനകന്പനിക്കും ആഴ്ചയില്‍ 650 യാത്രക്കാര്‍ എന്ന ക്രമത്തില്‍ ഒരു മാസം 2600പേരെ കൊണ്ടു പോകാവുന്നതാണ്. ഇത് കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും. അതോടൊപ്പ ഈ കരാറനുസരിച്ച് ഇനി നാട്ടിലേക്ക് മടങ്ങാനും തിരിച്ച് ബഹ്‌റൈനിലേക്ക് വരാനും എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കേണ്ട ആവശ്യവുമില്ല. പകരം ഇരു വിമാന കമ്പനികളുടെയും വെബ്‌സൈറ്റിലൂടെയോ ഏജന്‍റുമാര്‍ മുഖേനെയോ ടിക്കറ്റ് ബുക്ക് ചെയ്താല്‍ മാത്രം മതി.വിമാന കന്പനികളാണ് യാത്രക്കാരുടെ വിവരങ്ങല്‍ എംബസിക്ക് കൈമാറുക.
കൂടാതെ വിസിറ്റ് വിസയുള്‍പ്പെടെ കാലാവധിയുള്ള എല്ലാ വിസക്കാര്‍ക്കും എയര്‍ബബിള്‍ അനുസരിച്ച് ബഹ്റൈനിലെത്താനും കഴിയും.
നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും മാത്രമാണ് ഇരു രാജ്യങ്ങളുടെയും മുന്‍കൂര്‍ അനുമതിയോടെ ഇന്ത്യയില്‍ നിന്ന് യാത്രക്കാരെ കൊണ്ടു വരാന്‍ അനുമതിയുണ്ടായിരുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ സന്ദര്‍ശക വിസക്കാരെ കയറ്റിയിരുന്നുമില്ല.
എയര്‍ ബബിള്‍ കരാറനുസരിച്ച് കാലാവധി തീരാത്ത ഏത് വിസക്കാര്‍ക്കും ഇനി ബഹ്റൈനിലേക്ക് മടങ്ങാനാകും. അതേ സമയം സന്ദര്‍ശക വിസക്കാര്‍ക്ക് മടക്ക ടിക്കറ്റ് വേണമെന്ന നിബന്ധന നിലനില്‍ക്കും.
കൂടാതെ ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ രണ്ടു പ്രാവശ്യത്തെ കൊവിഡ് ടെസ്റ്റിനുള്ള പണം 60 ദിനാര്‍ (ഏകദേശം 6000രൂപ) എയര്‍പോര്‍ട്ടില്‍ അടക്കണം. ബഹ്‌റൈനില്‍ 10 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ക്ക് പത്താമത്തെ ദിവസം രണ്ടാമത്തെ പി.സി.ആര്‍ ടെസ്റ്റ് ചെയ്യണം. പത്ത് ദിവസം തികയും മുമ്പെ തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് ആവശ്യമില്ല. ടെസ്റ്റ് വിവരങ്ങള്‍ അറിയാനും കൊവിഡ് വിവരങ്ങള്‍ക്കുമായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ബിഅവെയര്‍ എന്ന മൊബൈല്‍ ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴിയും പി.സി.ആര്‍ ടെസ്റ്റിന്‍റെ ഓണ്‍ലൈന്‍ പേയ്മെന്‍റും വിശദാംശങ്ങളും സാധ്യമാണ്.
അതേ സമയം എയര്‍ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായെങ്കിലും ഇതനുസരിച്ചുള്ള വിമാനങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വന്നിട്ടില്ല. സെപ്​റ്റംബർ 13ന്​ ചെന്നൈയിൽനിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ ഒരു സർവീസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഞായറാഴ്ച മുതല്‍ തന്നെ ഈ കരാര്‍ അടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസുകള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago