പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലയാളി ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ദിവസം മരണപ്പെട്ടു
മനാമ: നാലുപതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ബഹ്റൈനില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി മലയാളി ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ദിവസം കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി പി.എം ഷഹീദ് (69) ആണ് മരണപ്പെട്ടത്. ബഹ്റൈനില്‍ 42 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുന്പാണ് ഷഹീദ് നാട്ടിലെത്തിയത്. കണ്ണൂർ ധർമ്മശാലയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെയാണ് വളപട്ടണത്തെ വീട്ടിലെത്തിയത്. വൈകുന്നേരം വീട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബഹ്റൈനില്‍ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സഇൗദിെൻറ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 1978ല്‍ കപ്പല്‍ മാര്‍ഗമാണ് ഷഹീദ് ആദ്യമായി ബഹ്റൈനിലെത്തിയത്. സെൻട്രൽ മാർക്കറ്റിലെ അൽ ഷറഫ് ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായിട്ടായിരുന്നു ആദ്യ ജോലി. 25ാം വയസ്സില്‍ ബഹ്റൈനിലെത്തിയ അദ്ധേഹം 25 വർഷം ഈ കന്പനിയയില്‍ ജോലി ചെയ്തു. പിന്നീടാണ് 2004ൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ എത്തിയത്. 60ാം വയസിൽ വിരമിക്കൽ പ്രായം ആയെങ്കിലും ഷഹീദിനോടുള്ള താൽപര്യം കാരണം തുടർന്നും ഇവിടെ ജോലിയിൽ നിലനിർത്തുകയായിരുന്നു. ഇതിനിടെ 2014ൽ മികച്ച ജീവനക്കാരനുള്ള പുരസ്കാരം ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയിൽനിന്ന് ഏറ്റുവാങ്ങാനുള്ള ഭാഗ്യവുമുണ്ടായി. ബഹ്റൈനിലെത്തി മൂന്നാം വര്‍ഷം മുതല്‍ 20 വർഷത്തോളം കുടുംബം ഒപ്പമുണ്ടായിരുന്നു. പിന്നീട്, മക്കളുടെ പഠനവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട് കുടുംബം നാട്ടിലേക്ക് പോയി.ഭാര്യ: റസിയ. മക്കൾ: നജിത, നാസിയ, നബീലു. സഹോദരങ്ങൾ: പി.എം ഇബ്രാഹിം, പി.എം മുഹമ്മദ് റാഫി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."