ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിട്ടും നിര്‍മിക്കാനാകാതെ വൃദ്ധ ദമ്പതികള്‍
രാജാക്കാട് : റവന്യു വകുപ്പില്‍ നിന്നും സ്ഥലത്തിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്തതിനാല്‍ പ്രളയകാലത്ത് തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കാനാകാതെ നിര്‍ധനരും രോഗികളുകളുമായ വൃദ്ധ ദമ്പതികള്‍.
ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട പടന്നിയില്‍ ആര്‍.വി ദാസന്‍ പെണ്ണമ്മ ദമ്പതികള്‍ക്കാണ് ലൈഫ് പദ്ധതിപ്രകാരം വീട് ലഭിച്ചിട്ടും ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന പഴയ വീട്ടില്‍ത്തന്നെ താമസം തുടരേണ്ട ഗതികേടുള്ളത്.എണ്‍പതിനോടടുക്കുന്ന ദാസനും ഹൃദ്‌രോഗിയായ പെണ്ണമ്മയും ഇരുപത്തിയഞ്ച് വര്‍ഷമായി കാട്ടാക്കടയിലാണ് താമസം. പ്രധാന റോഡില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയുള്ള 6 സെന്റ് സ്ഥലം മാത്രമാണ് ആകെയുള്ള ആസ്തി. മൂന്ന് പെണ്‍മക്കളുള്ളത് വിവാഹം ചെയ്തയച്ചു. ഇഷ്ടികയും ആസ്ബസ്റ്റോസും കൊണ്ട് നിര്‍മ്മിച്ച വീട് പ്രളയകാലത്തെ തോരാമഴയില്‍ തകര്‍ന്നു. അടുക്കളയുടേത് ഉള്‍പ്പെടെ മേച്ചില്‍ പൊളിഞ്ഞുവീണു. ഭിത്തികളും അടര്‍ന്ന് നിലം പതിച്ചു.
ഇനിയൊരു മഴക്കാലം കൂടി ഈ വീട് അതിജീവിക്കാത്ത സ്ഥിതിയാണ്. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചെങ്കിലും കൈവശ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ സ്ഥലം കുത്തകപ്പാട്ട ഭൂമിയാണെന്നും, സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു. വാര്‍ദ്ധക്യകാല പെന്‍ഷനും സര്‍ക്കാരിന്റെ സൗജന്യ റേഷനും കൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന ഇവര്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ല. കൂലിപ്പണിക്കാരായ മക്കള്‍ക്കും സഹായിക്കാനാവാത്ത സ്ഥിതിയാണ്. ചികില്‍സയ്ക്കുള്ള പണം പോലും കണ്ടെത്താന്‍ വിഷമിക്കുന്ന ഇരുവരും ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."