തലസ്ഥാനത്ത് സാമൂഹിക വ്യാപനം കൂട്ടാന്‍ സങ്കുചിത രാഷ്ട്രീയക്കാരുടെ കൂട്ടായ ശ്രമമെന്ന് മന്ത്രി കടകംപള്ളി, മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇത്രവലിയ വിഷയമാണോയെന്നും മന്ത്രി
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തലസ്ഥാന ജില്ലയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ദുരിതമനുഭവിക്കുന്നത്. ഇവിടെനിന്നാണ് കൂടുതല്‍ മരണങ്ങളുണ്ടായത്. ഈ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സാമൂഹികവ്യാപനം വര്‍ധിപ്പിക്കാനേ ഇത്തരം സമരങ്ങള്‍ ഉപകരിക്കൂ എന്നും കടകംപള്ളി ഓര്‍മിപ്പിച്ചു.
ചിലര്‍ സങ്കുചിത രാഷ്ട്രീയത്തിനുവേണ്ടി ഉത്തരവാദിത്വം മറക്കുകയാണ്. സാമൂഹികവ്യാപനം കൂടിയാല്‍ അതിന്റെ ഉത്തരവാദിത്വവും ഈ സങ്കുചിത രാഷ്ട്രീയത്തിനുവേണ്ടി തെരുവില്‍ ഇറങ്ങുന്നവര്‍ക്കാര്‍യിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇത്രവലിയ വിഷയമാണോ ? ഇതിനു മുമ്പും കേരളത്തില്‍ മന്ത്രിമാരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നും കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."