പ്രളയം: തിരുവന്‍വണ്ടൂര്‍ ജലോത്സവ ആഘോഷങ്ങള്‍ ഒഴിവാക്കി
ചെങ്ങന്നൂര്‍: 55-ാമത് തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ജലോത്സവം ആഘോഷങ്ങള്‍ഒഴിവാക്കി ആചാരാനുഷ്ടാനങ്ങള്‍ മാത്രമായി പാണ്ടനാട് മുറിയായിക്കര നെട്ടായത്തില്‍ നടന്നു.
മഹാപ്രളയത്തെത്തുടര്‍ന്നാണ് ആഘോഷങ്ങളും മത്സരവള്ളംകളിയും ഒഴിവാക്കി ചടങ്ങ് മാത്രമാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.ന് ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും മുറിയായിക്കര നെട്ടായ ത്തിലേക്ക് വഞ്ചിപ്പാട്ടിന്റെയും ,പഞ്ചവാദ്യത്തിന്റേയും ,ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ഗോശാലകൃഷ്ണന്റെ തിടമ്പ് എഴുന്നള്ളിപ്പ് നടത്തി.തുടര്‍ന്ന് പ്രയാര്‍ പള്ളിയോടത്തിലേക്ക് ഭഗവാന്റെ തിടമ്പേറ്റി.
പാടിത്തുടഞ്ഞ് ജലഘോഷയാത്രയായ് അടിച്ചിക്കാവ് ക്ഷേത്രക്കടവില്‍ ചെന്ന ശേഷം തിരികെ എത്തി. ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് ആര്‍ ഡി രാജീവില്‍ നിന്നും വെറ്റില ,പോലാ, ദക്ഷിണയും, പഴക്കുലകളും പള്ളിയോട ക്യാപ്റ്റനായ സന്തോഷ് ഇടയാണത്തില്‍ ഏറ്റുവാങ്ങി.
ഉപദേശക സമിതിസെക്രട്ടറി സുധീഷ് , ജലോത്സവ കമ്മറ്റി അംഗങ്ങള്‍ ,പ്രയാര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ.എസ് രാജന്‍, വിശ്വഹിന്ദു പരിഷത്ത് താലൂക്ക് പ്രസിഡന്റ് ആര്‍ രാജഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."