പൊലിസ് പിടിച്ചെടുത്ത ചരല് നീക്കം ചെയ്യാതെ നശിക്കുന്നു; അധികാരികള്‍ നിസംഗതയില്‍
പൂച്ചാക്കല്‍: വര്‍ഷങ്ങളായി പൂച്ചാക്കല്‍ പൊലിസ് സ്റ്റേഷന് വളപ്പിലെ ചരല് കൂന നീക്കം ചെയ്യാതെ നശിക്കുന്നു. വേമ്പനാട്ട് കായലിലെ അനധികൃത ചരല് വാരല്‍, ലോറിയിലെ അനധികൃത ചരല് കടത്ത്, അനധികൃത ചരല് സൈറ്റ് തുടങ്ങിയ കേസുകളില്‍ പൂച്ചാക്കല്‍ പൊലീസ് പിടികൂടിയ ചരലുകള്‍ പൊലിസ് സ്റ്റേഷന് വളപ്പില്‍ വെറുതെ കിടന്ന് നശിക്കുകയാണ്. ഇപ്പോള്‍ അതിനു മുകളില്‍ പുല്ലുകള്‍ വളര്‍ന്ന് ചരല് കാണാനാകാത്ത അവസ്ഥയുമായി.
ആറ് വര്‍ഷത്തിനു മുന്‍പ് പിടികൂടിയ ചരലുകളാണിവ. ടണ്‍കണക്കിനു ചരലുണ്ട്. പൊലിസ് പിടികൂടുന്ന ചരല് പ്രതികള്‍ക്കെതിരേ കേസെടുത്ത ശേഷം റവന്യു വിഭാഗത്തിന്റെ 'കലവറയില്‍' അറിയിക്കുകയും അവിടെ നിന്നും ചരല് ആവശ്യക്കാര്‍ക്ക് ലേലം ചെയ്തു നല്‍കുകയുമാണ് പതിവ്. ആദ്യം കുറച്ചുപേര്‍ക്ക് നല്കി. പിന്നീട് വര്‍ഷങ്ങളായി നടപടി ഉണ്ടായിട്ടില്ല. മഴയും വെയിലുമേറ്റ് കിടക്കുന്നതിനാല്‍ ഇപ്പോള്‍ ചരലിന്റെ ഗുണനിലവാരം കുറഞ്ഞോ എന്നത് വ്യക്തമല്ല. നല്ലതെങ്കില്‍ പ്രളയത്തോട് അനുബന്ധിച്ചു വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍നിര്‍മാണത്തിന് ആവശ്യമായ ചരല് സര്‍ക്കാര്‍ സംവിധാനത്തില്‍ നല്‍കാനാവും. ചരല് നീക്കിയാല്‍ പൊലിസ് സ്റ്റേഷന് വളപ്പ് വൃത്തിയും സൗകര്യവുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."