പ്രളയത്തിന്റെ മറവില്‍ സി.പി.എം കീശ വീര്‍പ്പിക്കുന്നു: യൂത്ത് കോണ്‍ഗ്രസ്
തൊടുപുഴ: പ്രളയമായാലും ഭൂകമ്പമായാലും കീശ വീര്‍പ്പിക്കുന്ന പരിപാടി സി.പി.എം നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
ഉദാരമതികള്‍ നല്‍കിയ ദുരിതാശ്വാസ പായ്ക്കറ്റുകള്‍ പാര്‍ട്ടി ഓഫിസില്‍ ശേഖരിച്ച് റീ പായ്ക്ക് ചെയ്ത് നല്‍കുന്ന നേതാക്കാന്‍മാരുടെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും ഇതിന്റെ ബാക്കി പത്രമാണ് അരലക്ഷം പിരിവ് ചോദിക്കുകയും കൊടുക്കാത്തതിനാല്‍ തൊമ്മന്‍കുത്തില്‍ റിസോര്‍ട്ട് തകര്‍ത്തതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. തൊമ്മന്‍കുത്തില്‍ പിരിവിന്റെ പേരില്‍ റിസോര്‍ട്ട് തകര്‍ത്ത ഡി.വൈ.എഫ്.ഐ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് സിബി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ ജോണ്‍ നെടിയപാല, ഡി.സി.സി അംഗം മനോജ് കോക്കാട്ട്, ബേബി തോമസ്, എ എന്‍ ദിലീപ്കുമാര്‍, സാബു എബ്രാഹം, ടി കെ നാസര്‍, ടോമി മാത്യു, അനില്‍, സിജി വാഴയില്‍, ആന്‍സി സിറിയക്, ടി വി മാത്യു സംസാരിച്ചു. തുടര്‍ന്ന് നെയ്യശ്ശേരി, കോട്ടക്കവല, മുളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിനു ശേഷം തൊമ്മന്‍കുത്തില്‍ പര്യവസാനിച്ചു.സമാപന സമ്മേളനം കെ.പി.സി.സി. എക്‌സി. മെമ്പര്‍ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."