മെഗാ ക്ലീനിങ് നാളെ; ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പരിപാടിയില്‍ ഭാഗമായിട്ടുണ്ടെന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം
തൊടുപുഴ: ജില്ലയിലെ ശുചീകരിക്കപ്പെട്ട ഇടങ്ങളുടെ ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പുവരുത്താനും ദുര്‍ഘട പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി നാളെ മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ നടക്കും. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ശുചീകരണ യജ്ഞം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും നടത്തുുമെന്ന് ജില്ലാ കലക്ടറും ജില്ലാ ശുചിത്വ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.ജീവന്‍ബാബു അറിയിച്ചു.
ഈ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും ഉള്‍പ്പെടെ രാവിലെ എട്ടുമുതല്‍ വൃത്തിയാക്കും.
ജനപ്രതിനിധികള്‍, അതത് പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, ഹരിത കേരളം ശുചിത്വ മിഷന് റിസോഴ്സ് പേഴ്സന്മാര്, സാക്ഷരതാ പ്രേരകുമാര്‍, പഠിതാക്കള്‍, ്രൈടബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍, നെഹ് റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍, കോളജ് തലത്തിലുള്ള എന്‍.എസ്.എസ്, എന്‍.സി.സി , യുവജന ക്ലബ്ബ് , വായനശാലാ അംഗങ്ങള്‍, ആരോഗ്യ ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ വകുപ്പിലുംപെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ഈ പരിപാടിയില്‍ ഭാഗമായിട്ടുണ്ടെന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതും റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള നടപടികള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും.
അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും. ക്ലീന്‍ ്രൈഡവില്‍ ഭാഗഭാക്കായി ഇടുക്കിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."