തൊടുപുഴ സി.ഐയ്ക്കെതിരെ കോടതി കേസെടുത്തു
തൊടുപുഴ:കോണ്‍ഗ്രസ് -കെ എസ് യു നേതാക്കളെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട തൊടുപുഴ സി.ഐ എന്‍ ജി ശ്രീമോനെതിരെ കോടതി കേസെടുത്തു.
കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ഡിസിസി ജനറല്‍ സെക്രട്ടറി ജിയോ മാത്യു, കെഎസ്യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ എന്നിവര്‍ക്കെതിരെ സി ഐ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ച വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റിനെതിരെയാണ് സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയത്. അഡ്വ സെബാസ്റ്റ്യന്‍ കെ ജോസ് മുഖേനയാണ് മാത്യു കെ ജോണ്‍ ഹരജി നല്‍കിയത്. 2017 ജൂലൈ ആറിന് കെഎസ്യു നടത്തിയ സ്വാശ്രയ വിദ്യാഭ്യാസ സമരത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളെയും കെഎസ്യു പ്രവര്‍ത്തകരെയും പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് തൊടുപുഴ സിഐ അദ്ദേഹത്തിന്റെ ഫോണിലൂടെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പോസ്റ്റ് ചെയ്തത്. ഹരജിക്കാര്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."