HOME
DETAILS

നഗരസഭ പൂട്ടിച്ച വിപണന കേന്ദ്രത്തില്‍ നശിക്കുന്നത് ലക്ഷങ്ങളുടെ ആഹാര സാധനങ്ങള്‍

  
backup
September 01 2018 | 06:09 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8-%e0%b4%95%e0%b5%87

ഏറ്റുമാനൂര്‍: സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രം നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടിയിട്ട് ആറ് മാസം.
ഏറ്റുമാനൂര്‍ നഗരസഭാ മന്ദിരത്തിന് സമീപം നഗരഹൃദയത്തില്‍ കുടുംബശ്രീ മിഷന്റെ കമ്മ്യൂണിറ്റി ഡവല്‌മെന്റ് സ്‌കീം പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഐശ്വര്യ ലാഭം മാര്‍ക്കറ്റിന് താഴ് വീണത് കഴിഞ്ഞ മാര്‍ച്ച് 31ന്. വാടക സംബന്ധിച്ച കരാര്‍ തയ്യാറാക്കി രണ്ട് ദിവസത്തിനു ശേഷം തുറക്കാമെന്ന ഉറപ്പിന്മേല്‍ നഗരസഭാ സെക്രട്ടറി പൂട്ടിയ താഴ് പിന്നീടിതു വരെ തുറന്നില്ല. ഇതോടെ കുടുംബശ്രീയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം.പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരിലെ കടകളില്‍ കയറിയിറങ്ങി പിരിവ് നടത്തുമ്പോഴും മൂന്ന് ലക്ഷം രൂപയിലധികം വില വരുന്ന അരിയും എണ്ണയും മറ്റ് പലചരക്ക് സാധനങ്ങളും ഈ കടയ്ക്കുളളില്‍ നശിക്കുകയായിരുന്നു. വനിതാവികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് പണിത ബഹുനിലമന്ദിരത്തിലാണ് ഐശ്വര്യ ലാഭം മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്.
ലീഗല്‍ മെട്രോളജിയുടെയും നഗരസഭയുടെയും ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനം പൂട്ടിയതിന് പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഡലക്ഷ്യങ്ങളാണെന്നാണ് ആരോപണം.ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് 2013ലാണ് ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഒപ്പം സ്ത്രീകളുടെ തന്നെ സംരംഭമായ തനിമ കാന്റീനും പച്ചക്കറി കടയും മറ്റ് മുറികളിലും താല്‍ക്കാലിക ഷെഡിലുമായി പ്രവര്‍ത്തിച്ചിരുന്നു. കാന്റീന്‍, പച്ചക്കറികട എന്നിവ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റും കാന്റീനും മറ്റും പ്രവര്‍ത്തിക്കുന്ന മുറികള്‍ക്ക് 500 രൂപാ പ്രകാരം വാടക നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പണ്ട് വാക്കാല്‍ പറഞ്ഞിരുന്നത് കുടുംബശ്രീ അംഗീകരിച്ചതാണെങ്കിലും വാടക ഈടാക്കിയിരുന്നില്ല. വൈദ്യുതി ചാര്‍ജ് മാത്രം സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം കുടുംബശ്രീ അടച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് മാറി നഗരസഭയായപ്പോള്‍ വാടക വേണമെന്ന് വീണ്ടും വാക്കാല്‍ ആവശ്യപ്പെട്ടുവെങ്കിലും കുടുംബശ്രീയുമായി വാടക കരാര്‍ ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ എട്ട് മാസം മുമ്പ് കൂടിയ നഗരസഭാ കൗണ്‍സിലില്‍ കുടുംബശ്രീയില്‍ നിന്ന് വാടക ഈടാക്കണമെന്ന തീരുമാനമുണ്ടായി. എന്നിട്ടും ഈ വിവരം കുടുംബശ്രിയെ അറിയിക്കുവാനും വാടകകരാര്‍ ഉണ്ടാക്കാനുമുള്ള നടപടികള്‍ അധികൃതര്‍ എടുത്തിരുന്നില്ല.
എന്നാല്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാതെ തന്നെ കഴിഞ്ഞ മാര്‍ച്ച് 31ന് സൂപ്പര്‍ മാര്‍ക്കറ്റും കാന്റീനും പച്ചക്കറി കടയും പ്രവര്‍ത്തിക്കാനുവദിക്കില്ലെന്ന് നോട്ടീസ് നല്‍കി സ്ഥാപനങ്ങള്‍ പൂട്ടുകയായിരുന്നു നഗരസഭ ചെയ്തത്. കൃത്യമായി വാടക പോലും നിശ്ചയിക്കാതെയായിരുന്നുവത്രേ അധികൃതരുടെ ഈ നടപടി. സൂപ്പര്‍ മാര്‍ക്കറ്റ് നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നും വാടക നല്‍കാന്‍ തയ്യാറാണെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരസഭയെ അറിയിച്ചിരുന്നു. വാടകകരാര്‍ തയ്യാറാക്കി രണ്ടു ദിവസത്തിനകം സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു തരാമെന്ന് സെക്രട്ടറി വാഗ്ദാനം നല്‍കിയതാണ്. പക്ഷെ അഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടികളുമായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago