'മോദിയുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ പിണറായി നടപ്പാക്കരുത്'
കാസര്‍കോട്: തൊഴിലാളികളുടെ സംഘടിത ശക്തി വിളിച്ചോതി വിവിധ സംഘടനകളുടെ മെയ് ദിന റാലികള്‍ നടന്നു.
മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിണറായി സര്‍ക്കാര്‍നടപ്പാക്കരുതെന്ന് മെയ്ദിന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് എഫ് ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പള്ളിപ്പുറം പ്രസന്നന്‍ പറഞ്ഞു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം അധ്യക്ഷനായി. സി എച്ച് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പുഞ്ഞി തലക്ലായി, സി.എച്ച് മുത്തലിബ്, കെ.രാജന്‍, സാഹിദാ ഇല്യാസ്, ബഷീര്‍ അഹ്മദ്, വി.എം മുഹമ്മദലി ചെറുവത്തൂര്‍, എം. ഷഫീഖ്, ജമാല്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് നടന്ന മെയ് ദിന റാലി സി.പി.ഐ നേതാവ് കെ.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് അധ്യക്ഷനായി. പി. അപ്പുക്കുട്ടന്‍, വി.വി പ്രസന്നകുമാരി, സുരേഷ് പുതിയേടത്ത്, എം. വേലായുധന്‍, ബില്‍ടെക് അബ്ദുള്ള, കാറ്റാടി കുമാരന്‍, എ.കെ നാരായണന്‍, ഡി.വി അമ്പാടി, കെ.വി രാഘവന്‍ സംസാരിച്ചു.
എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ മെയ് ദിന റാലി എഫ്.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പള്ളിപ്പുറം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം അധ്യക്ഷനായി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പുഞ്ഞി തലക്ലായി, സി.എച്ച് മുത്തലിബ്, ടി.എം കുഞ്ഞമ്പു, കെ.രാജന്‍, സാഹിദാ ഇല്യാസ്, ബഷീര്‍ അഹ്മദ്, വി.എം മുഹമ്മദലി ചെറുവത്തൂര്‍, എം. ഷഫീഖ്, എ.ജി ജമാല്‍ സംസാരിച്ചു. മന്തോപ്പ് മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സലാം വലിയപറമ്പ്, അസ്മ അബ്ബാസ്, കേശവന്‍ പോത്താംകണ്ടം, ശാന്ത ബിരിക്കുളം, കെ. മൊയ്തീന്‍ കുഞ്ഞി, അസീസ് കൊളവയല്‍, പി. ലത്വീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
നീലേശ്വരം: നീലേശ്വരത്ത് സംയുക്ത ട്രേഡ്് യൂനിയന്റെ നേതൃത്വത്തില്‍ മെയ്ദിന റാലി നടന്നു. മാര്‍ക്കറ്റ് റോഡിലെ എന്‍.കെ.ബി.എം എ.യു.പി സ്‌കൂള്‍ പരിസരത്തു നിന്ന് റാലി ആരംഭിച്ചു. റാലിക്ക് ശേഷം നടന്ന സമ്മേളനം പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ കാര്യങ്കോട് (എ.ഐ.ടി.യു.സി) അധ്യക്ഷനായി. എം. അസൈനാര്‍, പി. വിജയകുമാര്‍, പി. ഭാര്‍ഗവി (എ.ഐ.ടി.യു.സി.), കെ.നാരായണന്‍, പാറക്കോല്‍ രാജന്‍(സി.ഐ.ടി.യു.), കെ. കുഞ്ഞിക്കണ്ണന്‍, കെ. രാഘവന്‍, കെ.വി കുഞ്ഞികൃഷ്ണന്‍,കെ. ഉണ്ണി നായര്‍, വി. ശശി, എം. കുഞ്ഞമ്പു, (സി.ഐ.ടി.യു.), എം.പി ചന്ദ്രന്‍(എഫ്.സി.ഐ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍), ടി.വി ബിജു (മോട്ടോര്‍ & എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍), പി.വി മിനി (സപ്‌ളൈകോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍) ടി.പി പ്രദീപ് കുമാര്‍ (ജോയിന്റ് കൗണ്‍സില്‍), സി. രാഘവന്‍ (വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍) സി.വി ചന്ദ്രന്‍ (ഐ.എന്‍.എല്‍.സി) തുടങ്ങിയവര്‍ റാലിക്ക്്് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."