എം.ടി.പി ഉസ്താദ് പടിയിറങ്ങി; അഞ്ചര പതിറ്റാണ്ട് നീണ്ട അധ്യാപന പ്രൗഢിയില്‍
തൃക്കരിപ്പൂര്‍: മദ്‌റസ അധ്യാപന രംഗത്ത് അഞ്ചര പതിറ്റാണ്ട് പിന്നിട്ട എം.ടി.പി മുഹമ്മദ് മൗലവി എന്ന ചന്തേര എം.ടി.പി ഉസ്താദ് മദ്‌റസ അധ്യാപന രംഗത്ത് നിന്നും വിരമിച്ചു. 1964ല്‍ തന്റെ പതിനേഴാം വയസില്‍ തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്്‌ലാം മദ്്‌റസയില്‍ അധ്യാപക സേവനം തുടങ്ങിയ അദ്ദേഹം മൂന്നു വര്‍ഷത്തിനു ശേഷം മറ്റു മദ്‌റസകളിലേക്ക് മാറിയെങ്കിലും 1986 ല്‍ വീണ്ടും മുനവ്വിറില്‍ തന്നെ മടങ്ങിയെത്തി. തുടര്‍ന്ന് 32 വര്‍ഷം തുടര്‍ച്ചയായി അവിടെ സേവനം ചെയ്തു. മുനവ്വിറിലെ തന്റെ സേവന കാലയളവില്‍ അസിസ്റ്റന്റ് സ്വദറായും സ്വദര്‍ ഇന്‍ ചാര്‍ജ്ജായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ശിഷ്യന്മാര്‍ ഉസ്താദിനുണ്ട്. സേവനത്തിന്റെ അവസാന കാലങ്ങളില്‍ പോലും യുവത്വത്തിന്റെ ചുറു ചുറുക്കോടെ സേവന രംഗത്ത് സജീവമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഈ അധ്യായന വര്‍ഷത്തിലെ അവസാന സേവന ദിവസമായ ചൊവ്വാഴ്ച മുനവ്വിറിന്റെ എഴുപതാം വാര്‍ഷികത്തില്‍ വെച്ച് തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം കമ്മിറ്റി അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗവും മുനവ്വിര്‍ റബ്ബാനിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പൊന്നാട അണിയിച്ച് ഉപഹാര സമര്‍പ്പണം നടത്തി. ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് അന്‍വര്‍ തങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."