ക്ഷേമ പെന്‍ഷന്‍: ഈരാറ്റുപേട്ടയില്‍ 80 പേര്‍ പുറത്ത്
ഈരാറ്റുപേട്ട - ഓണത്തിനോടനുബന്ധിച്ച് വിതരണത്തിനെത്തിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ 80 പേര്‍ പുറത്ത് 'വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി, വിധവ പെന്‍ഷന്‍കാര്‍ ഉള്‍പെടെ 80 പേര്‍ ആണ് ലിസ്റ്റിന് പുറത്തായത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരില്‍ പലരുടെയും പെന്‍ഷന്‍ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. വാഹന ഉടമകള്‍ ആണെന്നാണ് പലരുടെയും പേരിന് നേരെ കാരണമായി ചേര്‍ത്തിരിക്കുന്നത്.
എന്നാല്‍ അതിനൊടൊപ്പം ചേര്‍ത്തിട്ടുള്ള വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റ് സൈറ്റില്‍ പരിശോധിക്കുമ്പോള്‍ ഈ വാഹനങ്ങള്‍ പലതും മറ്റ് പലരുടെയും പേരുകളിലാണ് ഉള്ളത്.സാമുഹ്യ പെന്‍ഷന്‍കാരുടെ പേരില്‍ വാഹനങ്ങള്‍ ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ അത് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതൊന്നും സ്വീകരിക്കാതെ പാവപെട്ടവവരുടെ ക്ഷേമ പെന്‍ഷനുകള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ഇത്തരം പെന്‍ഷനുകള്‍ പുനസ്ഥാപിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബദ്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ചികിത്സയ്ക്കും, മരുന്നിനും മറ്റും ഏറെ ആശ്രയിച്ചിരിന്ന പെന്‍ഷനുകള്‍ കൂടി ലഭിക്കാതായതോടെ ഇവര്‍ ഏറെ പ്രയാസത്തിലാണ്.
കൂടാതെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിവിധ പെന്‍ഷനുകള്‍ക്ക് അപേക്ഷ നല്‍കി അന്വേഷണങ്ങള്‍ക്ക് ശേഷം ബന്ധപ്പെട്ട നഗരസഭാ ഭരണ സമിതി അംഗീകരിച്ച അര്‍ഹരായ നൂറുകണക്കിന് അപേക്ഷകള്‍ കെട്ടികിടക്കുകയാണ്.ഇവരുടെ അപേക്ഷകള്‍ വീണ്ടും പുനരന്വേഷണം നടത്തിയതിന് ശേഷം സര്‍ക്കാറിന്റ് പെന്‍ഷന്‍ വെബ്‌സൈറ്റില്‍ ഇവ രേഖപ്പെടുത്തി ഡി.ബി.ടി സെല്‍ അംഗീകാരം നല്‍കിയ തീയതി മുതല്‍ മാത്രമാണ് ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവുക. മുമ്പ് നഗരസഭാ ഭരണ സമിതികള്‍ അംഗീകരിച്ച തീയതി മുതല്‍ പെന്‍ഷന് അര്‍ഹത ഉണ്ടായിരുന്നു. ഫലത്തില്‍ പെന്‍ഷന് അര്‍ഹതയുള്ള നിരവധി പേര്‍ക്ക് സര്‍ക്കാറിന്റ് പുതിയ തീരുമാനപ്രകാരം അര്‍ഹതപ്പെട്ട പെന്‍ഷനുകള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പാള്‍ ഉള്ളത്. പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."