മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് സുധാ ഭരദ്വാജ്
ന്യൂഡല്‍ഹി: തനിക്കും അറസ്റ്റിലായ മറ്റ് നാല് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലിസ് ഉയര്‍ത്തിക്കാട്ടുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷക സുധാഭരദ്വാജ്.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ഫരീദാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സുധ ഭരദ്വാജ,് അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനെ ഇറക്കിയ പ്രസതാവനയിലാണ് തങ്ങള്‍ക്കെതിരെ കത്ത് വ്യാജമാണെന്ന് പ്രതികരിച്ചത്.
അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളും രേഖകളും ലഭിച്ചെന്ന് മഹാരാഷ്ട്ര പൊലിസ് വ്യക്തമാക്കിയിരുന്നു.
'അത് പൂര്‍ണമായും കെട്ടിച്ചമച്ച വ്യാജ കത്താണ്. എന്നെയും മറ്റ് മനുഷ്യാവകാശപ്രവര്‍ത്തകരെയും സംഘടനകളെയുമെല്ലാം ക്രിമിനലുകളാക്കാനുള്ള മനപ്പൂര്‍വ്വമായ നീക്കമാണത്'- സുധാ ഭരദ്വാജിന്റെ കത്തില്‍ പറയുന്നു.
പ്രമുഖ തെലുഗു കവി പി. വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലിസ് പറഞ്ഞത്.
ഇവരുമായി ബന്ധമുള്ള റോണ വില്‍സണ്‍, മാവോവാദി നേതാവായ പ്രകാശിന് എഴുതിയ കത്ത് പൊലിസിന് കണ്ടെടുക്കാനായിട്ടുണ്ട്. ഗ്രനേഡ് ലോഞ്ചര്‍ വാങ്ങിക്കുന്നതിനായി എട്ടുകോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലിസ് പറയുന്നു.
രാജ്യത്ത് മോദി രാജ് അവസാനിപ്പിക്കുക എന്നായിരുന്നു ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിക്കെതിരായ ആക്രമണം പോലെയുള്ള ആക്രമണമാണ് മോദിക്കെതിരേയും ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ഇവര്‍ പരസ്പരം കൈമാറിയ കത്ത് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് അക്രമം നടത്താന്‍ മാവോവാദികള്‍ പരസ്യമായും രഹസ്യമായും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. അറസ്റ്റിലായ സുധ ഭരദ്വാജ് മാവോവാദി നേതാവ് പ്രകാശിന് കത്തെഴുതിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതും സുധ ഭരദ്വാജാണെന്നും പൊലിസ് അവകാശപ്പെടുന്നു.
സര്‍ക്കാരിനെതിരേ ഗൂഢാലോചനയാണ് ഇവര്‍ നടത്തിയത്. രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചത്. രാജ്യത്തെ രഹസ്യമുന്നേറ്റങ്ങളില്‍ ഇവര്‍ക്ക് നല്ല പങ്കുണ്ട്. ജെ.എന്‍.യു വിദ്യാര്‍ഥികളെ സര്‍ക്കാരിനെതിരേ തിരിക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. മഹാരാഷ്ട്രയിലെ ഭീമകൊറേഗാവ് അനുസ്മരണത്തിനു ശേഷം കലാപം നടത്തുന്നതിനായി മാവോവാദി സംഘടനയുടെ കേന്ദ്ര കമ്മിറ്റി 15 ലക്ഷം രൂപയാണ് അറസ്റ്റിലായവരുള്‍പ്പെടെയുള്ളവര്‍ക്കായി നല്‍കിയതെന്നും മഹാരാഷ്ട്ര എ.ഡി.ജി.പിപരംഭീര്‍ സിങ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇവരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ അഞ്ചുപേരെയും വീട്ട് തടങ്കലില്‍ വക്കാനായി സുപ്രിം കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."