സംഘടിത സകാത്ത് നിയമാനുസൃതമല്ല: ഹമീദ് ഫൈസി
കാസര്‍കോട്: ചില സംഘടനകള്‍ കമ്മിറ്റികള്‍ മുഖേന നടത്തുന്ന സംഘടിത സകാത്ത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് വിരുദ്ധവും നിയമാനുസൃതമല്ലാത്തതുമാണെന്നു അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. അത്തരം സംഘടനകള്‍ നടത്തുന്ന സംഘടിത സകാത്ത് വിതരണം അസാധുവാണെന്നും വളരെ കാര്യക്ഷമമായുംസൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ട ഒരു ആരാധനയാണ് സകാത്തെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സകാത്ത് അവകാശവും ഔദാര്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ മാഹിന്‍ മുസ്‌ലിയാര്‍ ഉദ്ഘടാനം ചെയ്തു. അബ്ദുസ്സലാം ദാരിമി ആലംപാടി അധ്യക്ഷനായി. സ്വാലിഹ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഇ.പി ഹംസത്തു സഅദി, അബ്ദുല്‍ഖാദര്‍ മൗലവി ചേരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി,
അബ്ദുല്‍ഖാദര്‍ ഫൈസി ചെങ്കള, ജലാലുദ്ദീന്‍ ബുര്‍ഹാനി, ബശീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പളളംകോട്, ഹനീഫ് തങ്ങള്‍ ചേരൂര്‍, മൂസ ഹാജി ചേരൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."