HOME
DETAILS

നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി: നാലു നഴ്‌സുമാരെ ആശുപത്രി പുറത്താക്കി

  
backup
September 01 2018 | 06:09 AM

telangana-hospital-sacks-four-nurses-for-selfie-with-nandamuri-harikrishnas-body

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനും മുന്‍ മന്ത്രിയും നടനുമായ നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കി. നല്‍ഗൊണ്ട കാമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരെയാണ് പുറത്താക്കിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

ഹരികൃഷ്ണയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോഴാണ് നഴ്‌സുമാര്‍ സെല്‍ഫിയെടുത്തത്. മൃതദേഹത്തിനൊപ്പം ഇവരുടെ ചിരിച്ചുകൊണ്ടുള്ള ചിത്രം വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വ്യാപക പ്രതിഷേധം ഉയര്‍ന്നു.

സംഭവം മെഡിക്കല്‍ രംഗത്തിന് അപമാനമുണ്ടാക്കുന്നതും, തികച്ചും നിര്‍ഭാഗ്യകരമായ സംഭവവുമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഈ നാലുപേരെയും സര്‍വീസില്‍ നിന്ന് നീക്കിയതായും കാമിനേനി ആശുപത്രി പ്രതിനിധി അറിയിച്ചു.

ബുധനാഴ്ചയാണ് വാഹനാപകടത്തില്‍ ഹരികൃഷ്ണ മരിച്ചത്. ആന്ധ്രയിലെ നെല്ലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago