വീടിനു നേരെ മയക്കുമരുന്ന് മാഫിയയുടെ നാടന്‍ ബോംബാക്രമണം
അങ്കമാലി: മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി അര്‍ധരാത്രിയില്‍ വീടിനു നേരെ നാടന്‍ ബോംബാക്രമണം. ആക്രമണത്തില്‍ വീടിന്റെ വാതിലുകളും ജനാലകളും തകര്‍ന്നു. അങ്കമാലി പീച്ചാനിക്കാട് അരീക്കല്‍ ബിജുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഈ മേഖലയില്‍ സജീവമായ മയക്കുമരുന്ന് മാഫിയയെ ബിജു ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ബിജുവിനെ വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞത്.
ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ അടുക്കള വാതില്‍ തകര്‍ന്നു. അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരുടെ പുറത്തേക്ക് ഇറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് വാതിലിനു സമീപം നാടന്‍ ബോംബ് കണ്ടെത്തിയത്. വീടിന്റെ ചുമരില്‍ അക്രമികള്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട.് സംഭവശേഷം സമീപത്തെ റെയില്‍പാളത്തിലൂടെ കറുകുറ്റി ഭാഗത്തേക്ക് ഒരാള്‍ പോകുന്നത് കണ്ടെന്ന് സമീപവാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അങ്കമാലി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."