HOME
DETAILS

മാലിന്യശേഖരണം ദ്രുതഗതിയില്‍

  
backup
September 01 2018 | 07:09 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%97%e0%b4%a4%e0%b4%bf%e0%b4%af

 

കൊച്ചി: ജില്ലയിലെ അജൈവ മാലിന്യങ്ങളുടെ ശേഖരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുണ്ടാകുന്ന മാലിന്യങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ പൊതുകേന്ദ്രത്തില്‍ ശേഖരിക്കാനുമായിരുന്നു നിര്‍ദേശം. ജില്ലാ ഭരണകൂടം ലഭ്യമാക്കിയ കമ്പോസ്റ്റ് മീഡിയം ഉപയോഗിച്ചും മറ്റു മാര്‍ഗങ്ങളിലും ഭൂരിഭാഗം ജൈവ മാലിന്യങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സംസ്‌കരിക്കുന്നുണ്ട്.
ജിജെ എക്കോ പവര്‍, ക്ലീന്‍ കേരള എന്നീ കമ്പനികളുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ജില്ലയിലെ പൊതു കേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 26ന് തുടങ്ങിയ മാലിന്യ ശേഖരണത്തില്‍ ആറു ദിവസം കൊണ്ട് 14 പഞ്ചായത്തുകളില്‍ നിന്നായി 250 ടണ്ണിലധികം മാലിന്യമാണ് നീക്കിയത്. ഇന്നലെ മാത്രം കടുങ്ങല്ലൂര്‍, ചിറ്റാട്ടുകര, പുത്തന്‍വേലിക്കര, ചേന്ദമംഗലം, കുന്നുകര പഞ്ചായത്തുകളില്‍ നിന്നായി 100 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. കൃത്യമായി വേര്‍തിരിച്ച ശേഷം പഞ്ചായത്തുകള്‍ക്ക് നേരിട്ട് കമ്പനി പറയുന്ന പൊതു കേന്ദ്രത്തിലേക്ക് മാലിന്യങ്ങള്‍ എത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പുനചംക്രമണത്തിന് ഉപയോഗിക്കും.

മുളന്തുരുത്തിയില്‍ അവസാന ഘട്ടത്തില്‍


മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. മണീട് പഞ്ചായത്തിലെ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമന്റെയും പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ഏലിയാസിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.
പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലാണ് പ്രധാനമായും ശുചീകരണ പ്രവര്‍ത്തികള്‍ നടന്നത് ആമ്പല്ലൂര്‍ പഞ്ചായത്തില്‍ 150 വീടുകളും മണീട് പഞ്ചായത്തില്‍ 148 ഉം ഉദയംപേരൂര്‍ പഞ്ചായത്തില്‍ 40 വീടുകളും എടയ്ക്കാട്ടുവയലില്‍ 13 വീടുകളും ശുചീകരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രളയ ദുരിതബാധിതര്‍ക്കായി ക്യാംപുകള്‍ ഒരുക്കിയ മുളന്തുരുത്തി പഞ്ചായത്തിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ശുചീകരണം പൂര്‍ത്തീകരിച്ചിരുന്നു. മറ്റ് പഞ്ചായത്തുകളില്‍ അതാത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കുള്ള ധനസഹായവിതരണത്തിനായി ആലുവ പഞ്ചായത്തിലെ മൂന്നു വില്ലേജുകളിലെ വിവരശേഖരണം മുളന്തുരുത്തി ബ്ലോക്ക് ഓഫീസില്‍ പുരോഗമിക്കുന്നു.
മണീട് പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ പഞ്ചായത്ത് കുടിവെള്ളവിതരണം നടത്തുന്നുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങമനാട് പഞ്ചായത്തിലെ പറയൂര്‍ കോളനിയിലെ വീടുകള്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുളന്തുരുത്തി സാമൂഹിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പറയൂര്‍ കോളനിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago