പ്രളയബാധിതര്‍ക്ക് സഹായവുമായി ആലപ്പുഴ നഗരസഭ
ആലപ്പുഴ: ക്യാംപുകളില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്ന തിരക്കിലാണ് കുട്ടനാടുകാരും ചെങ്ങന്നൂരുകാരുമെല്ലാം. തിരികെ വീടുകളിലെത്തുമ്പോള്‍ ഒരുപക്ഷേ വെള്ളം എല്ലാം കൊണ്ടുപോയിട്ടുണ്ടാകാം. വീടിനകത്തെ അവശ്യ സമ്പാദ്യം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈ സഹായം നല്‍കുകയാണ് ആലപ്പുഴ നഗരസഭ.
ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന നഗരസഭയുടെ സ്വാപ്പ് ഷോപ്പുവഴി പ്രളയ ബാധിതരിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനാണ്് ആലപ്പുഴ നഗരസഭ ലക്ഷ്യമിടുന്നത്്. ആലപ്പുഴ പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വാപ്പ് ഷോപ്പില്‍ പ്രളയ ബാധിതരെ സഹായിക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് സാധനങ്ങള്‍ എത്തിക്കാം.
വീടുകളില്‍ എണ്ണക്കൂടുതല്‍ കൊണ്ട് ഉപയോഗിക്കാതെ വച്ചിരിക്കുന്ന കട്ടില്, പാത്രങ്ങള്‍, പുതിയത് വാങ്ങിയപ്പോള്‍ തട്ടിന്പുറത്തായ മിക്സി, വാഷിങ് മെഷീന്, ഇഡ്ഡലി പാത്രം, പുട്ടുകുടം തുടങ്ങീ കസേര, മേശ അങ്ങനെയെന്തും ഇവിടെ സ്വീകരിക്കും.
അധികം പഴയതല്ലാത്ത പുതിയ സാധനങ്ങളായിരിക്കണം എത്തിക്കേണ്ടതെന്നും നഗരസഭയ്ക്ക് നിര്‍ബന്ധമുണ്ട് . അതേപോലെ പഴയ തുണികള്‍ സ്വാപ്പ് ഷോപ്പിലെത്തിക്കേണ്ടെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മനോജ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും രാവിലെ 10 മുതല്‍ അഞ്ചുവരെ സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."