HOME
DETAILS

റേഷന്‍ പോര്‍ട്ടബിലിറ്റിയും കോംബോയും തുടരണമെന്ന് റേഷന്‍ കാര്‍ഡുടമകള്‍

  
backup
September 01 2018 | 07:09 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1-3

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ റേഷന്‍ കടയില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള അരി വാങ്ങാന്‍ അനുമതി നല്‍കിയ കോംബോ സംവിധാനവും, സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടബിറ്റിയും തുടരണമെന്ന് റേഷന്‍ കാര്‍ഡ് ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യാ റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.പച്ചരി-കുത്തരി-പുഴുക്കലരി എന്നിവയില്‍ ഏതുവേണമെങ്കിലും കാര്‍ഡുടമയുടെ ഇഷ്ടത്തിനുസരിച്ച് വാങ്ങാന്‍ കഴിയുന്നതാണ് കോംബോ ഓഫര്‍. ഈ മാസം മൂന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്റ്റോക്കനുസരിച്ച് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും.
റേഷന്‍ കടയില്‍ പോകുമ്പോള്‍ നാലില്‍ അധികം സഞ്ചിയുമായി പോകേണ്ട ഗതികേട് ചൂണ്ടിക്കാട്ടി കാര്‍ഡുടമാ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോംബോ ഓഫര്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്.ഒന്നര മാസത്തെ സ്റ്റോക്ക് ഓരോ റേഷന്‍ കടയിലും ഉള്ളതിനാല്‍ ഏത് അരിയും കൊടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു കടയില്‍ ഇഷ്ടമുള്ള അരി സ്റ്റോക്കില്ലെങ്കില്‍ അടുത്ത കടയില്‍ നിന്നും വാങ്ങാന്‍ പോര്‍ട്ടബിലിറ്റി സംവിധാനവും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് പൊതുവിഭാഗത്തിലുള്ള വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഭക്ഷ്യധാന്യ വിഹിതം 6 കി.ഗ്രാം ആയി വര്‍ദ്ധിപ്പിക്കാനും, രണ്ടുകിലോ ആട്ടക്കുപകരം ഇനി മുതല്‍ മൂന്നു കി.ഗ്രാം ആക്കി നല്‍കാനും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉത്തരവിട്ടുണ്ട്.ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കി.ഗ്രാം വീതം പഞ്ചാസാര നല്‍കാനും, മഞ്ഞ നിറത്തിലുള്ള അന്ത്യോദയ കാര്‍ഡിന് എല്ലാ മാസവും റേഷന്‍ കടകളിലൂടെ പഞ്ചസാര നല്‍കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
റേഷന്‍ പോര്‍ട്ടബിലിറ്റിയും, കോംബോയും നടപ്പിലാക്കാതെ പദ്ധതി അട്ടിമറിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കാലത്ത് സര്‍ക്കാര്‍ 5 കി.ഗ്രാം അരി സൗജന്യമായി നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കാര്‍ഡുടമ സംഘടന സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ജി. രാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.എസ്. രഘുനാഥന്‍ നായര്‍, ജൂലി സുരേഷ്, അഡ്വ. കുന്നുക്കുഴി സുരേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് വി.ജെ.ലാലി, വൈസ് പ്രസിഡന്റുമാരായ ലേഖാ ഗോപിനാഥ്, അഹമ്മദ് മാസ്റ്റര്‍, സെക്രട്ടറിമാരായ മിനി തോമസ്, സൈരാ മൈക്കിള്‍, എസ്. ചന്ദ്രിക, കെ.കമലമ്മ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago