ആഞ്ഞടിച്ച് ഫാനി: എയിംസില്‍ ഹോസ്റ്റലിന്റെ മേല്‍ക്കൂര പറന്നു: വീഡിയോ
ഭുബനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞടിക്കുന്ന ഫോനി ചുഴലിക്കാറ്റ് എയിംസ് ഭുബനേശ്വറില്‍ നാശം വിതക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എയിംസിലെ കെട്ടിടങ്ങള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായെങ്കിലും എയിംസ് ഭുബനേശ്വറിലെ എല്ലാ രോഗികളും, വിദ്യാര്‍ഥികളും, ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ അറിയിച്ചു. ഞായറാഴ്ച നടത്താനിരുന്ന പിജി പരീക്ഷ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനം സ്വാഭാവികാവസ്ഥയിലേക്ക് തിരിച്ചുവന്നശേഷം മറ്റൊരു ദിവസം പരീക്ഷ നടത്തുമെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.
Video clip of a roof being blown off at the undergraduate hostel in AIIMS Bhubaneshwar due to #CycloneFani #Fani #FaniCyclone #FaniUpdates pic.twitter.com/97c5ELQJ46
— Sitanshu Kar (@DG_PIB) May 3, 2019
എയിംസിലെ കെട്ടിടങ്ങളിലൊന്നിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റില്‍ പറന്നുപോവുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. യുജി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലിന്റെ മേല്‍ക്കൂര പറന്നു പോവുന്നതിന്റെ ദൃശ്യങ്ങള്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഡയരക്ടര്‍ ജനറലായ സിതാന്‍ശു കൗറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചുഴലിക്കാറ്റ് വീശുന്ന സമയത്തെ എയിംസ് പരിസരത്തിന്റെ ദൃശ്യങ്ങളും കൗര്‍ പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലെയും മെഡികല്‍ കോളജിലെയും വാട്ടര്‍ ടാങ്കുകള്‍ തകര്‍ന്നുപോയതായും വിളക്കുകാലുകള്‍ ഒടിഞ്ഞുവീണതായും എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ കേടുപാടുകള്‍ വന്നതായും കൗര്‍ ട്വീറ്റ് ചെയ്തു.
"Extensive damage to structure of AIIMS Bhubaneswar reported due to #CycloneFani . All patients,staff, students safe.Many water tanks have blown off,lighting poles are down, airconditioners damaged. We have enough supplies, ready to support the state" - Health Secy Preeti Sudan pic.twitter.com/Me1WHqZimY
— Sitanshu Kar (@DG_PIB) May 3, 2019
#cyclone_fani
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."