ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടില്‍ കയറി അക്രമിച്ചു
ചാരുംമൂട്:തഴക്കര പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എസ്.അഷ്‌റഫിനെ വീട്ടില്‍ കയറി അക്രമിച്ചു. നാലു മുക്കിലെ നസ്രയത്ത് വീട്ടില്‍ ലാസറും കൂട്ടാളികളുമാണ് മാരകായുധവുമായി വീട്ടില്‍ കയറി മെമ്പറെ അക്രമിച്ചത് .തടസ്സം നിന്ന ഭാര്യയെ അസഭ്യം പറഞ്ഞ് കത്തി വീശുക ആയിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ 11.30 ഓടെയായിരുന്നു സംഭവം.
കാലവര്‍ഷത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലാസറിന്റെ മാതാപിതാക്കള്‍ക്ക് ആഹാരസാധനങ്ങളും കുടിവെള്ളവും വാര്‍ഡ് മെമ്പറായ അഷറഫ് എത്തിച്ചു നല്‍കിയിരുന്നു.ഇത് ലാസറിന് ആക്ഷേപമുണ്ടാക്കിയെന്ന് പറഞ്ഞാണ് ഗുണ്ടാസംഘങ്ങളുമായി എത്തി വീട്ടിനകത്ത് കയറി തന്നെ മര്‍ദിച്ചതെന്ന് അഷറഫ് പറഞ്ഞു. ഷര്‍ട്ട് വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്തു.തടയാനെത്തിയ ഭാര്യയെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
സമീപ വാസികള്‍ എത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞു. ഉടന്‍ തന്നെ കുറത്തികാട് പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ലാസറിനെ വീട്ടില്‍ നിന്ന് പൊലിസ് പിടികൂടുകയും ചെയ്തു.മര്‍ദനമേറ്റ അഷറഫ് ആശുപത്രിയില്‍ ചികല്‍സയിലാണ്.സി.പി.എം. പഞ്ചായത്ത് അംഗമാണ് ഇദ്ദേഹം. ജനകീയ മെമ്പറായ അഷറഫിനെ വീട്ടില്‍ കയറി ആക്രമിച്ചതില്‍ കക്ഷിരാഷ്ട്രീയത്തിന് അധീതമായി വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."