HOME
DETAILS
MAL
ബാര്‍ കോഴ: കെ. ബാബു മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്ന് വിജിലന്‍സ്
backup
July 22 2016 | 11:07 AM
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി ബാബുവിനെതിരേ തെളിവുകളുമായി എക്സൈസ് എഫ്.ഐ.ആര്. കെ. ബാബു മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നാണ് എഫ്.ഐ.ആറില്‍. ബാര്‍-ബിയര്‍ ലൈസന്‍സ് നല്‍കുന്നതും പുതിയ ബാറുകള്‍ തുറന്നും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശ്യത്തോടെയാണ്. ലൈസന്‍സുകള്‍ അനുവദിക്കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും എക്സൈസ് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.
ലൈസന്‍സുകള്‍ നല്കുന്നതില് അഴിമതി കാട്ടിയിട്ടുണ്ടെന്ന ബാര്‍ ഹോട്ടലുടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് എസ്.പി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നയിരുന്നു വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്.പി നല്കിയ അന്വേഷണ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."