HOME
DETAILS
MAL
'തീരദേശ ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യം ഒരുക്കും'
backup
September 01 2018 | 07:09 AM
മലപ്പുറം: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 175 കോടി രൂപ ചെലവില്‍ തീരദേശ ആശുപത്രികളില്‍ എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. താനൂര്‍ ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്കൂളില്‍ 1.67 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരത്തിനുമായുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും. ഫണ്ടിന്റെ പ്രശ്നങ്ങളൊന്നും ബാധിക്കാത്ത തരത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മത്സ്യത്തൊഴിലാളി മേഖലയില്‍ സമയോചിതമായി ഇടപെടും. കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ശക്തി എന്താണെന്ന് ലോകം അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി. അബ്ദുറഹ്മാന് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."