ബെവ് ക്യു ആപ്പുള്ളവര്‍ കച്ചവടക്കാരായി; എക്സൈസിന് പണിയായി
കൊല്ലം: സംസ്ഥാനത്ത് ടോക്കണ്‍ ഇല്ലാത്തവര്‍ക്കും യഥേഷ്ടം ബാറുകളിലൂടെ മദ്യം നല്‍കുന്നത് വര്‍ധിച്ചതോടെ എക്സൈസ് വകുപ്പിന് കൊവിഡ് കാലത്ത് പിടിപ്പത് ജോലി. ഇതിനിടെ ബെവ് ക്യു ആപ്പുള്ള പലരും അനധികൃത മദ്യക്കച്ചവടക്കാരാകുന്നതും കൊവിഡ് സമ്പര്‍ക്ക ഭീതിക്കിടയില്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. ബെവ് ക്യു ആപ്പുകള്‍ വഴി മദ്യക്കച്ചവടം പൊടിപൊടിക്കുന്നത് ബാറുകളിലാണ്.
ആപ്പില്‍ വില്‍ക്കുന്ന ടോക്കണ്‍ കൂടുതലും എത്തിച്ചേരുന്നതാണ് കാരണം. ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്ന പിന്‍കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യ കിട്ടുന്ന മദ്യക്കടയിലേക്ക് സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നെന്നാണ് ആപ്പ് തയാറാക്കിയ കമ്പനി പറയുന്നത്.
എന്നാല്‍ കമ്പനിയോട് ബിവറേജസ് കോര്പറേഷന് ആവശ്യപ്പെട്ടതാകട്ടെ ആദ്യം ടോക്കണ്‍ ഔട്ട്ലെറ്റിലും അതിനു ശേഷം ബാറും എന്നായിരുന്നു. തീരുമാനം നടപ്പാകാതെ വന്നതോടെയാണ് ആപ്പുകള്‍ വഴി നല്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്കിയാല് മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് എക്സൈസ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ആപ്പുകള്‍ വഴി മദ്യം വാങ്ങുന്നവരില്‍ വലിയൊരുവിഭാഗം മറിച്ചുവില്പന നടത്തുന്നത് എക്സൈസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ബാറുകളില്‍ ചില സമയങ്ങളില്‍ ആവശ്യാനുസരണം മദ്യം നല്‍കുന്നതും അനധികൃത കച്ചവങ്ങള്ക്കായാണ് വിനിയോഗിക്കപ്പെടുന്നത്.
ഇതിനിടെ കണ്ടെയ്ന്മെന്റ് സോണുകളിലെ ബെവ്കോ മദ്യശാലകള്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ പേരില്‍ അടിച്ചിടാന്‍ ബാറുകളുടെ ഇടപെടല്‍ ശക്തമാണ്. ചില കണ്ടെയ്ന്മെന്റ് സോണുകളിലെ ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കുമ്പോഴും ദേശീയപാതയോരത്തെ കണ്ടെയ്ന്മെന്റുസോണുകളിലെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."