ബസുകള്‍ ബക്കറ്റ് പിരിവ് നടത്തും
പെരിന്തല്‍മണ്ണ: സംസ്ഥാനത്തൊട്ടാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ബസുകളില്‍ ടിക്കറ്റ് ഒഴിവാക്കി ഒരുദിവസത്തെ കലക്ഷന്‍ തുക സമര്‍പ്പിക്കുന്നതിന് മൂന്നിന് പെരിന്തല്‍മണ്ണയില്‍നിന്നു സര്‍വിസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസുകളും ബക്കറ്റ് പിരിവ് നടത്തുമെന്ന് പെരിന്തല്‍മണ്ണ മേഖല ബസ് ഉടമസംഘം അറിയിച്ചു. അന്നേദിവസം ബസുകളില്‍ ടിക്കറ്റ് നല്‍കാതെ യാത്രികരില്‍നിന്നു ബക്കറ്റ് പിരിവ് നടത്തി ലഭിക്കുന്ന തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാനാണ് തീരുമാനം . രാവിലെ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹന ചന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.
ഇന്നലെ 14 ബസുകള്‍ ഇത്തരത്തില്‍ സര്‍വിസ് നടത്തിയിരുന്നു. ഇന്നലെ രാവിലെ പെരിന്തല്‍മണ്ണ സി.ഐ. ടി.എസ് ബിനു പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് പരിസരത്തുനിന്നു ഫ്ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."