മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ജില്ലയില്‍ ഇതുവരെ ലഭിച്ചത് 2.50 കോടി
മലപ്പുറം: ജില്ലയിലെ വിവിധ വിഭാഗത്തില്‍പ്പെട്ട പൊതുജനങ്ങളും കുട്ടികളും വിവിധ സംഘടനകളും പള്ളിക്കമ്മിറ്റികളും ക്ഷേത്രകമ്മിറ്റികളും ഉള്‍പ്പെടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കേരള ക്രഷേഴ്സ് ഓണേഴ്സ് അസോസിയേഷനാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. വിവിധ യൂനിറ്റുകളില്‍ നിന്നായി 1.3 കോടി രൂപയാണ് അസോസിയേഷന് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും തുക നല്‍കുമെന്ന് അസോസിയേഷന് അറിയിച്ചു.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ സംഭാവന നല്കിയവര്: ഷെല്‍ട്ടര്‍ മലപ്പുറം (2,00,000), എ.എം മോട്ടോര്‍സ് മലപ്പുറം (10,00,000), കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്ക് (5,00,000), ഹോം സ്റ്റീല്‍ പ്രോജക്ട് കോട്ടക്കല്‍ (2,00,000), ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് കൊണ്ടോട്ടി(2,00,000), ഫ്രന്റ്സ് ക്രഷര്‍ വാലില്ലാപ്പുഴ (2,00,000), ഐ.സി.ഐ.സി.ഐ ബാങ്ക് മലപ്പുറം (10,00,000), അബ്ദുല്‍ സമദ് പറച്ചിക്കോട് സെക്രട്ടറി 1982 ബാച്ച്, മണ്ണാര്‍ക്കാട്(2,00,000), പി.എം.ആര് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് മലപ്പുറം(2,50,000), പേരപ്പുറത്ത് മുഹമ്മദ് ഹാജി(2,00,000), റിവാ റിയാദ്, വാഴക്കാട് പ്രവാസി കൂട്ടം(2,30,000), എ.എ.എസ്.എം.എ.ടി, അല്‍മാജിദ് ട്രേഡിങ് റിയാദ്(2,80,000), അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് സി.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റി(2,00,000), എം.സി മായില്‍ ഹാജി, കാലിക്കറ്റ് ഗ്രാനൈറ്റ്(3,00,000).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."