പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ മാലിന്യം നിക്ഷേപിച്ച് പ്രതിഷേധം
വാടാനപ്പള്ളി: തളിക്കുളം സെന്ററിലെ കാനയില്‍ നിന്ന് കോരിയെടുത്ത മാലിന്യം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ നിക്ഷേപിച്ച് റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം.
റവല്യൂഷണറി യൂത്ത് തളിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാലിന്യം നിക്ഷേപിച്ച് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് തളിക്കുളം സെന്ററില്‍ കാനയില്‍ നിന്ന് കോരിയ മനുഷ്യ വിസര്‍ജം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിച്ചത് നീക്കം ചെയ്യുക, ഡെങ്കിപ്പനിക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ വലപ്പാട് പൊലിസ് തടയുകയായിരുന്നു.
സമര പരിപാടി ടി.കെ വാസു ഉദ്ഘാടനം ചെയ്തു. റവല്യൂഷണറി യൂത്ത് ജില്ല കണ്‍വീനര്‍ എന്‍.എ സഫീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം പി.ആര്‍ രമേഷ്, ആര്‍.എം.പി തളിക്കുളം ലോക്കല്‍ സെക്രട്ടറി എം.എസ് ഭാസ്‌കരന്‍, വി.പി രഞ്ജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."