നോട്ട് ബുക്ക് തയാറാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രദേശവാസികളും
കുന്നംകുളം: ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് നോട്ട് പുസ്തകങ്ങള്‍ തയാറാക്കുന്ന കുന്നംകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സക്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി പ്രദേശവാസികളും. വിദ്യാര്‍ഥികള്‍ നിര്‍മിച്ച നോട്ട് പുസ്തകങ്ങള്‍ കൊണ്ട് മാത്രം മതിയാകില്ലെന്ന് ഉറപ്പായതോടെയാണ് നാട്ടുകാരും വിദ്യാര്‍ഥികള്‍ക്കൊപ്പം പങ്കുചേരുന്നത്. വിദ്യാര്‍ഥികള്‍ എന്‍.എസ്.എസുമായി സഹകരിച്ച് ആയിരം പുസ്തകങ്ങള്‍ സ്വന്തമായി നിര്‍മിച്ച് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ പ്രളയം അപ്രതീക്ഷിത ദുരിതം സമ്മാനിച്ചതോടെയാണ് പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരും ഏറിയത്. പ്രവര്‍ത്തനത്തിനു പിന്തുണയുമായി എത്തിയ പ്രദേശവാസികള്‍ തങ്ങള്‍ക്ക് കഴിയാവുന്ന അത്രയും പുസ്തകങ്ങള്‍ വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. പ്രവാസി വ്യവസായി പഴഞ്ഞി സ്വദേശി ഷാജി 2500 ത്തിലേറെ പുസ്തകങ്ങള്‍ വാങ്ങിനല്‍കി.
പുസ്തകങ്ങള്‍ സ്‌കൂളിലെ പുസ്തകശേഖര ഹാളില്‍ മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരിയില്‍നിന്ന് പ്രിന്‍സിപ്പല്‍ ധന്യ ജോസഫ് ഏറ്റുവാങ്ങി. ഉപജില്ലാ വിദ്യഭ്യാസ വകുപ്പിന്റെ പുസ്തകശേഖരണത്തിലേക്കുള്ള പുസ്തകങ്ങള്‍ വിദ്യാഭ്യാസ ഓഫിസര്‍ സച്ചിദാനന്ദന്‍ ഏറ്റുവാങ്ങി. ഉമ്മര്‍ കരിക്കാട്, എസ്.ഐ സന്തോഷ്, എം. ഷമീംഖാന്‍, സാബു ഐനൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."