യു.എസില്‍ അടുത്തവര്‍ഷംവരെ ജനജീവിതം സാധാരണനിലയിലാവില്ല: പകര്‍ച്ചവ്യാധി വിഭാഗം തലവന്‍
വാഷിങ്ടണ്‍: ഏതാനും മാസങ്ങള്‍ക്കകം ഫലപ്രദമായ കൊവിഡ് വാക്‌സിന്‍ ലഭ്യമായാലും യു.എസില്‍ അടുത്ത വര്‍ഷം വരെ ജനജീവിതം സാധാരണനിലയിലാവില്ലെന്ന് ദേശീയ പകര്‍ച്ചവ്യാധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറും കൊവിഡ് ടാസ്‌ക്‌ഫോഴ്‌സ് തലവനുമായ ആന്റണി ഫൗസി. രാജ്യത്ത് ഇനിയും ലോക്ഡൗണ്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും സ്‌കൂളുകള്‍ തുറക്കാമെന്നും പ്രസിഡന്റ് ട്രംപ് പറയുമ്പോഴാണ് അടുത്തവര്‍ഷം അവസാനം വരെ ജനജീവിതം സാധാരണ നില കൈവരിക്കില്ലെന്ന് ഫൗസി വ്യക്തമാക്കുന്നത്.
യു.എസ് കൊവിഡ് പ്രതിസന്ധിയുടെ അവസാന ഘട്ടത്തിലാണെന്ന ട്രംപിന്റെ വാദം തള്ളിയ ഫൗസി കണക്കുകള്‍ അലോസരമുണ്ടാക്കുന്നതായി പറഞ്ഞു. പ്രതിദിനം 40,000 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും ദിവസേന ആയിരത്തോളം പേര്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് പനിക്കാലം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."