ഈ പുഴ ഒഴുകും, തടസമൊന്നുമില്ലാതെ
കുന്നംകുളം: പ്രളയത്തില്‍ മാലിന്യം കുമിഞ്ഞുകൂടി ഒഴുക്കു തടസപ്പെട്ട കേച്ചേരി പുഴയുടെ പാലത്തിന് സമീപ ഭാഗങ്ങള്‍ പ്രകൃതി സംരക്ഷണ സംഘംപ്രവര്‍ത്തകര്‍ ശുചീകരിച്ചു.
ഒഴുകിയെത്തിയ കടപുഴകി വീണ മരങ്ങള്‍ക്കു മീതെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടിയതാണ് പുഴ ഒഴുക്കിന് തടസമായത്. മച്ചാട് നിന്നും ഉത്ഭവിക്കുന്ന കേച്ചേരി പഴയില്‍ ജലത്തേക്കാളേറെ എത്തുന്നത് മാലിന്യങ്ങളാണ്. ജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് ഉപയോഗം കഴിഞ്ഞു പുഴയിലേക്കെറിഞ്ഞതത്രയും പുഴയൊഴുക്കില്‍ ഒലിച്ചെത്തി. പ്രകൃതി സംരക്ഷണം പ്രവര്‍ത്തകരായി ഷാജി, ഡെന്നി മാസ്റ്റര്‍, മിതുന്‍ അക്കിക്കാവ് തുടങ്ങി നിരവധി പ്രവര്‍ത്തകരാണ് പുഴ ശുചീകരിക്കാന്‍ എത്തിയത്. അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ പെറുക്കിയെടുത്ത് അവ ചാക്കില്‍കെട്ടി കരയിലേക്ക് കയറ്റിയും കടപുഴകിയ മരങ്ങള്‍ മുറിച്ചുമാറ്റിയും പുഴയിലെ തടസം നീക്കി. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പാലക്കാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലുള്ള സംസ്‌കരണ ശാലകളിലേക്ക് നല്‍കാനാണ് തീരുമാനം. ജില്ലയിലെ വിവധ മേഖലകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് സംസ്‌കരണശാലകളിലേക്ക് കൊണ്ടുപോകുന്നതിനായി നൂറു കണക്കിന് വളണ്ടിയര്‍മാര്‍ ഇപ്പോള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."