HOME
DETAILS

ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചു യു.എ.ഇക്കു പിന്നാലെ ബഹ്‌റൈനും

  
backup
September 13 2020 | 03:09 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%af%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-3


ബഹ്‌റൈനിലെ അംബാസഡറെ തിരിച്ചുവിളിച്ച് ഫലസ്തീന്‍
മനാമ: യു.എ.ഇയ്ക്കു പിന്നാലെ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന രïാമത്തെ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസയുമായും ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും ഫോണില്‍ സംസാരിച്ചശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കരാര്‍ സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.
ഇതൊരു ചരിത്ര ദിനമാണെന്ന് പ്രസ്താവിച്ച ട്രംപ് എന്നാല്‍ ഇത്ര പെട്ടെന്ന് ഇത് സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇരു സമൂഹങ്ങളും തമ്മിലെ നേരിട്ടുള്ള ബന്ധത്തിനു തുടക്കമാവുന്നതോടെ മേഖലയിലെ സ്ഥിരതയും സുരക്ഷയും ക്ഷേമവും വര്‍ധിക്കുമെന്ന് യു.എസ്-ഇസ്‌റാഈല്‍-ബഹ്‌റൈന്‍ എന്നിവ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യു.എ.ഇ-ഇസ്‌റാഈല്‍ കരാര്‍ സ്ഥാപിച്ച് ഒരു മാസത്തിനകം ഗള്‍ഫിലെ മറ്റൊരു രാജ്യത്തെ കൂടി വലയില്‍ വീഴ്ത്താന്‍ സാധിച്ചത് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനു പിടിവള്ളിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ എന്നിവയ്ക്കു ശേഷം ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമായി ബഹ്‌റൈന്‍.
സഊദിയും ബഹ്‌റൈനും നേരത്തെ ഇസ്‌റാഈലി വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുനല്‍കിയിരുന്നു. യു.എ.ഇ-ഇസ്‌റാഈല്‍ കരാറിനെ അപലപിക്കുന്ന പ്രമേയം അറബ് ലീഗ് തള്ളിയതും ബഹ്‌റൈന്റെ സമ്മര്‍ദം മൂലമായിരുന്നു. കരാറിനെ സ്വാഗതം ചെയ്ത നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചു. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിരിക്കെ നെതന്യാഹുവിനും കരാര്‍ പ്രയോജനം ചെയ്യും. വൈറ്റ്ഹൗസ് ഉപദേഷ്ടാവ് ജാരെദ് കുഷ്‌നര്‍ സെപ്റ്റംബറില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഫലസ്തീന്‍ അതോറിറ്റിയും ഹമാസും ബഹ്‌റൈന്റെ തീരുമാനത്തെ അപലപിച്ചു. ഫലസ്തീനികളുടെ സ്വപ്നം തകര്‍ക്കുന്നതും അധിനിവേശത്തിന് പിന്തുണ നല്‍കുന്നതുമാണിതെന്ന് ഹമാസ് വക്താവ് ഹാസിം ഖസ്സാം പറഞ്ഞു. സഊദിയുടെ മൗനാനുവാദത്തോടെയാണ് ബഹ്‌റൈന്‍ ഇതിനു സമ്മതിച്ചതെന്ന് വാഷിങ്ടണിലെ അറബ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഖലീല്‍ ജഹ്ഷാന്‍ വ്യക്തമാക്കി. യു.എ.ഇ, ഈജിപ്ത് എന്നിവ കരാറിനെ സ്വാഗതം ചെയ്തപ്പോള്‍ ഇറാന്‍, തുര്‍ക്കി എന്നിവ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago