HOME
DETAILS
MAL
ഭീമാ കൊറേഗാവ്: കുറ്റം സമ്മതിക്കാന്‍ എന്‍.ഐ.എ നിര്‍ബന്ധിക്കുന്നുവെന്ന്
backup
September 13 2020 | 03:09 AM
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തവരെ കുറ്റം സമ്മതിക്കാന്‍ എന്‍.ഐ.എ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപണം.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നുപേരാണ് എന്‍.ഐ.എക്കെതിരേ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗെയ്ച്ചര്, ജ്യോതി ജഗ്തപ് എന്നിവരെ ഈ മാസം 19 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു.
ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു കബിര്‍ കലാമഞ്ച് പ്രവര്‍ത്തകരായ ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് കോടതി നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇവര്‍ എന്‍.ഐ.എക്കെതിരേ ആരോപണമുന്നയിച്ചത്. എന്നാല്‍, ഇവരുടെ കസ്റ്റഡി ഈ മാസം 19വരെ കോടതി നീട്ടിനല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."