വിമാനത്തിനുള്ളില്‍ ഫോട്ടോ എടുത്താല്‍ രണ്ടാഴ്ച സര്‍വിസ് റദ്ദാക്കും
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ ഫോട്ടോയോ വിഡിയോയോ എടുക്കാന്‍ അനുവദിച്ചാല്‍ ആ റൂട്ടിലെ വിമാനസര്‍വിസ് രണ്ടാഴ്ചത്തേക്ക് റദ്ദാക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ മുന്നറിയിപ്പ്.
ബോളിവുഡ് നടി കങ്കണാ റനൗട്ടിനെ ഛണ്ഡീഗഡില്‍ നിന്ന് മുംബൈ വരെ മാധ്യമങ്ങള്‍ അവര്‍ സഞ്ചരിക്കുന്ന അതേ വിമാനത്തില്‍ക്കയറി പിന്തുടരുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജോയിന്റെ ഡയറക്ടര്‍ ജനറല്‍, അല്ലെങ്കില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്റെ റഗുലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരില്‍ ആരുടെയെങ്കിലും രേഖാമൂലമുള്ള അനുമതിയില്ലാതെ വിമാനത്തിനുള്ളില്‍ ചിത്രീകരണം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ നിയമം ആരെങ്കിലും ലംഘിച്ചാല്‍ രണ്ടാഴ്ചത്തേക്ക് പ്രസ്തുത റൂട്ടില്‍ സര്‍വിസ് റദ്ദാക്കും. നിയമം ലംഘിച്ചയാള്ക്കെതിരേ വിമാനക്കമ്പനി നടപടിയെടുത്തുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ വിമാന സര്‍വിസ് പുനരാംഭിക്കാനുള്ള അനുമതി നല്‍കുകയുള്ളൂ എന്നും നിര്‍ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."