HOME
DETAILS
MAL
അധികചാര്‍ജ് ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വേണം
backup
July 22 2016 | 17:07 PM
ഗുരുവായൂര്‍: ഭക്തജനങ്ങളേയും മറ്റു യാത്രക്കാരേയും അധികചാര്‍ജ് ഈടാക്കി വഞ്ചിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ഗുരുവായൂര്‍ യൂനിറ്റ്.
ചെറിയ ഒരു വിഭാഗം മാത്രം ചെയ്യുന്ന ഇത്തരം ദുഷ്പ്രവണതകള്‍ സത്യസന്ധമായി ഉപജീവനത്തിനു വേണ്ടി തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ മേല്‍ കെട്ടിവെച്ച് ക്രൂശിക്കരുതെന്നും യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും അന്യസ്ഥലങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ രാത്രി സമയങ്ങളില്‍ ഗുരുവായൂരില്‍ പാര്‍ക്ക് ചെയ്ത് ഓടുന്ന നടപടി അവസാനിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് ബാബു ഇരട്ടപ്പുഴ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."