പകര്‍ച്ചവ്യാധി; പ്രതിരോധം ഊര്‍ജിതം
തൃശൂര്‍: ജില്ലയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിണറുകളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളം കൂടുതല്‍ മലിനമാകാന്‍ സാധ്യതയുള്ളയിടങ്ങളില്‍ ദിവസവും മറ്റിടങ്ങളില്‍ ആഴ്ചയില്‍ രണ്ട് തവണയും കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും.
വെള്ളത്തില്‍ ക്ലോറിനേഷന്‍ ഫലപ്രദമായോ എന്ന് തിട്ടപ്പെടുത്തുന്നതിന് ക്ലോറിനേഷന്‍ ടെസ്റ്റ് കിറ്റ് നല്‍കുകയും ചെയ്തു. കുടിവെള്ളം മലിനമായിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയിലുടനീളം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സാമൂഹിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. ജില്ലയില്‍ കൊതുകിന്റെ സാന്ദ്രത വിലയിരുത്തുന്നതിനായി ചെന്നൈയില്‍നിന്ന് എന്റമോളജി സംഘം സന്ദര്‍ശിച്ച് വിശകലനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."