കേരളത്തില്‍ ഇസ്ലാമിക പുരോഗതി: ഉമര്‍ മുസ്ലിയാര്
നീര്ച്ചാല്: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇസ്ലാമിക സംവിധാനങ്ങള്‍ വളരെ പുരോഗതിയിലാണെന്നും സമസ്തയുടെ സംവിധാനവും അത് ഉള്‍ക്കൊള്ളുന്ന ധാരാളം മഹല്ലുകളുമാണ് അതിനു കാരണമെന്നും സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്. നീര്ച്ചാല് ബിദായത്തുല്‍ ഉലൂം സെക്കന്‍ഡറി മദ്റസയില്‍ നീര്‍ച്ചാലിയന്‍സ് യു.എ.ഇ കമ്മിറ്റി സ്പോണ്സര് ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും എസ്.എസ്.എല്‍.സി, മദ്റസാ പൊതുപരീക്ഷളില് ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡന്റ് കെ.പി ഇസമാഈല്‍ ഹാജി അധ്യക്ഷനായി. എ.കെ ഹര്‍ഷാദ്, സി. സമീര്‍, എം. മുസ്ലിഹ്, എ. മഹ്ഷൂഖ്, അഷ്റഫ് ബംഗാളിമുഹല്ല, ഒ. മുഹമ്മദ് അസ്ലം, ഐക്കോടച്ചി അബ്ദുല്‍ ജബ്ബാര്‍, എ. ഹുസൈന്, നസീര്‍ മൂസാഫി, സി.എച്ച് അഷ്റഫ്, റിയാസ് ശാദുലിപ്പള്ളി, ഇസ്സുദ്ദീന്‍ പൊതുവാച്ചേരി, ഇ.ടി നസീര്‍, വി.പി ഉമ്മര്‍, നൗഷാദ് ചാമ്പാന്‍, സി.എച്ച് അബ്ദുല്‍ സലാം, അബ്ദുല്‍ റഷീദ് അസ്ഹരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."