ജനവാസകേന്ദ്രത്തില്‍ തള്ളിയ മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചു
ഇരിക്കൂര്‍ : ഇരിക്കൂര്‍ ചേടിച്ചേരിയില്‍ ജനവാസ കേന്ദ്രത്തില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു. ഇരിക്കൂര്‍ ചേടിച്ചേരി ദേശമിത്രം സ്‌കൂളിനു സമീപമാണ് ചീഞ്ഞുനാറുന്ന വിവാഹ സല്‍ക്കാരമാലിന്യങ്ങളും സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങളും തള്ളിയനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച്ച രാത്രിയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പഞ്ചായത്തംഗം സി.വി.പ്രേമലതയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ കുട്ടാവ് ജങ്ഷനിലെ ഹിജാസ് സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങളും വിവാഹസല്‍ക്കാരമാലിന്യങ്ങളുമാണ് ചാക്കുകളില്‍ ഉളളതെന്നു മനസിലായി.
നാട്ടുകാര്‍ വിവരം അറിയിച്ചതു പ്രകാരംപൊലിസ്‌സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോള്‍ വിവാഹമാലിന്യം തന്റെതല്ലെന്നും സൂപ്പര്‍മാര്‍ക്കറ്റ് മാലിന്യങ്ങള്‍ ഇവിടെ തളളിയത് താനല്ലെന്നും മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു ഗുഡ്‌സ് ഓട്ടോറിക്ഷക്കാരനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അറിയിച്ചു. വെളളിയാഴ്ച്ച രാവിലെ ഓട്ടോ ഡ്രൈവറെ സ്ഥലത്തെത്തിച്ച് ചീഞ്ഞുനാറുന്ന വിവാഹ സല്‍ക്കാരമാലിന്യങ്ങള്‍ ഉള്‍പ്പെടെ തിരിച്ചെടുപ്പിച്ചു.
വിവരമറിഞ്ഞ് ജെ,എച്ച.ഐ ന്മാരായ കെ പ്രകാശന്‍, എം.കെ രാജു എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. സ്ഥാപന ഉടമയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."