പാകിസ്താനില്‍ 90 പേരില്‍ എയ്ഡ്സ് രോഗാണുവിനെ കുത്തിവച്ച ഡോക്ടര്‍ അറസ്റ്റില്‍
രോഗം പകര്‍ന്നത്
അണുബാധയേറ്റ
സിറിഞ്ചില്‍നിന്ന്
ഇസ്ലാമാബാദ്: 65 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സിറിഞ്ച് കുത്തിവച്ച് എയ്ഡ്സ് പടര്‍ത്തിയ ഡോക്ടര്‍ പാകിസ്താനില്‍ അറസ്റ്റില്‍. ഡോക്ടര്‍ക്ക് എയ്ഡ്സുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും തെക്കന്‍ നഗരമായ ലര്‍കാന പൊലിസ് തലവന്‍ കമ്രാന്‍ നവാസ് പറഞ്ഞു.
ലര്കാനയിലുള്ള 18 കുട്ടികളെ പരിശോധിച്ചപ്പോള്‍ എയ്ഡ്സ് ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നെന്ന് കണ്ടെത്തിയത്.
90ല്‍ കൂടുതല്‍ പേരെ പരിശോധിച്ചെന്നും ഇവര്‍ക്ക് എയ്ഡ്സ് ഉണ്ടെന്ന് കണ്ടെത്തിയെന്നും ലര്‍കാന ജില്ലാ ആരോഗ്യ ഓഫിസര്‍ ഡോ. അബ്ദുല്‍ റഹ്മാന് പറഞ്ഞു.
എയ്ഡ്സ് ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ രക്തം പരിശോധിച്ചെന്നും എന്നാല്‍ ഇവര്‍ക്ക് രോഗമില്ലെന്നും സിന്ധ് പ്രവിശ്യ ആരോഗ്യ മന്ത്രി അസ്റാ പെഷ്ഹു പറഞ്ഞു. പ്രദേശത്തെ കൂടുതല്‍ പേരെ പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
എയ്ഡ്സ് ബാധിതര്‍ കുറവുള്ള രാജ്യമാണ് പാകിസ്താന്.
ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, ഗള്‍ഫില്‍നിന്നും തിരിച്ചുവരുന്ന തൊഴിലാളികള്‍ തുടങ്ങിയവരില്‍ നിന്നാണ് പാകിസ്താനില്‍ എയ്ഡ്സ് പകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."