HOME
DETAILS

ഹന്‍സ് രാജ് മതം മാറിയെന്ന്് എ.എ.പി; ഇല്ലെന്ന് ബി.ജെ.പി

  
backup
May 03 2019 | 18:05 PM

%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d


ന്യൂഡല്‍ഹി: നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സൂഫി ഗായകനുമായ ഹന്‍സ് രാജ് ഹന്‍സ് നേരത്തെ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്ന എ.എ.പിയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. ഹന്‍സ് രാജിന്റെ മതംമാറ്റം ബി.ജെ.പി നിഷേധിക്കുകയും സംഭവത്തില്‍ എ.എ.പിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഹന്‍സ് രാജ് അറിയിക്കുകയും ചെയ്തു. ഹന്‍സ് രാജ് നേരത്തെ മതംമാറിയിട്ടുണ്ടെന്നും ഇക്കാര്യം മറച്ചു വച്ചാണ് സത്യവാങ്മൂലം നല്‍കിയതെന്നുമാണ് എ.എ.പിയുടെ ആരോപണം. വ്യക്തിവിവരങ്ങള്‍ മറച്ചുവച്ച ഹന്‍സ് രാജിന്റെ പത്രിക തള്ളണമെന്നാണ് എ.എ.പിയുടെ ആവശ്യം.


എ.എ.പി ഐ.ടി സെല്‍ മേധാവി അങ്കിത് ലാലും പാര്‍ട്ടി നേതാവും മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതമുമാണ് ഈ ആരോപണം ഉന്നയിച്ചത്. ഹന്‍സ് രാജ് നിരവധി സത്യങ്ങള്‍ മറച്ചുവച്ചാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. 2014 ഫെബ്രുവരി 22ന് ഹന്‍സ് രാജ് ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തുകയും മുഹമ്മദ് യൂസുഫ് എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഹന്‍സ് രാജ് എന്ന പേരില്‍ തന്നെ സംഗീതം തുടരുമെന്നും അദ്ദേഹം തന്നെ പറയുന്ന വിഡിയോയുമുണ്ട് -രാജേന്ദ്ര പാല്‍ പറഞ്ഞു.
നിയമപ്രകാരം അദ്ദേഹം ദലിത് വിഭാഗത്തില്‍പ്പെട്ടയാളല്ല. ദലിത് (എസ്.സി) വിഭാഗത്തില്‍പ്പെടാത്തയാള്‍ക്ക് എസ്.സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റില്‍ മല്‍സരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഹന്‍സ് രാജിനെതിരേ കോടതിയെ സമീപിക്കുമെന്നും എ.എ.പി അറിയിച്ചു. സംവരണമണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ ഹന്‍സ് രാജ് അയോഗ്യനാണെന്നും നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്യരുതെന്നും എ.എ.പി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ്‌ചെയ്തു.


എന്നാല്‍, എ.എ.പിയുടെ ആരോപണമെല്ലാം നുണയാണെന്നാണ് ബി.ജെ.പിയുടെ വാദം. ജനിച്ചതു മുതല്‍ ഇന്നുവരെ ഹന്‍സ് രാജ് വാല്‍മീകി സമുദായത്തില്‍പ്പെട്ടയാളും ദലിതനുമാണ്. സൂഫി സംഗീതം ആലപിക്കുന്നതിലും അദ്ദേഹത്തിന്റെ ജനകീയതയിലും അസൂയയുള്ളവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാപ്പുപറയണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ പറഞ്ഞു. വാല്‍മീകിയായാണ് ജനിച്ചതെന്നും ഇസ്‌ലാം മതത്തിലേക്കു മാറിയെന്ന് എന്റെ അമ്മ അറിഞ്ഞാല്‍ ഉടന്‍ എന്നെ കൊല്ലുമായിരുന്നുവെന്നും ഹന്‍സ് രാജ് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച എ.എ.പി നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബി.ജെ.പിയുടെ ദലിത് മുഖമായിരുന്ന സിറ്റിങ് എം.പി ഉദിത് രാജിനു സീറ്റ് നിഷേധിച്ചാണ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലേക്ക് ഹന്‍സ് രാജിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഉദിത് രാജ് പാര്‍ട്ടി വിടുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. അകാലിദളില്‍ നിന്ന് രാജിവച്ച് അടുത്തിടെയായിരുന്നു ഹന്‍സ് രാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago