HOME
DETAILS
MAL
മഴക്കെടുതി; വിനോദ സഞ്ചാരികളില്ലാതെ മുത്തങ്ങ
backup
September 01 2018 | 08:09 AM
മുത്തങ്ങ: ജില്ലയില്‍ കനത്ത മഴ തുടങ്ങിയതോടെ ആളൊഴിഞ്ഞ് മുത്തങ്ങ.
ദിനംപ്രതി ഇവിടെ കാനയാത്രക്കായി ആയിരങ്ങളാണ് രാവിലെയും വൈകിട്ടും എത്തിയിരുന്നത്. എന്നാലിപ്പോള്‍ ഇവിടം ആളനക്കമില്ലാത്ത അവസ്ഥയിലാണ്. ഇവിടെയെത്തുന്ന സഞ്ചാരികളുമായി 60 ട്രിപ്പുകളായാണ് ജീപ്പുകള്‍ കാനന സവാരി നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദിവസം രണ്ട് ട്രിപ്പ് പോകാന്‍ പോലും സഞ്ചാരികള്‍ എത്തുന്നില്ല.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തിയിരുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനമൊട്ടാകെ പ്രളയക്കെടുതിയിലായതാണ് സഞ്ചാരികളുടെ വരവിനെ ബാധിച്ചത്.
സഞ്ചാരികള്‍ എത്താതായതോടെ ഈ മേഖലയെ ആശ്രയിച്ച് ജിവിക്കുന്ന വാഹന ഉടമകളുടെയും കച്ചവടക്കാരുടെയും ഉപജീവനവും തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."