ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന് സമീപം മാലിന്യം നിക്ഷേപിച്ചു
കല്ലൂര്‍: ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന് സമീപം മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി.
ഗോത്രവര്‍ഗ കുടുംബങ്ങളെ താല്‍ക്കാലികമായി താമസിപ്പിച്ച മാര്‍ക്കറ്റ് സമുച്ചയത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചാതാണ് പ്രതിഷേധത്തിന്നിടയാക്കിയത്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര കോളനികളിലെ കുടുംബങ്ങളെ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന കല്ലൂര്‍ 66ല്‍ പഞ്ചായത്തിന്റെ തന്നെ അധീനതയിലുള്ള മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. മിഷന് ക്ലീന്‍ വയനാടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളാണ് മാര്‍ക്കറ്റില്‍ എത്തിച്ചത്. മാര്‍ക്കറ്റിലെ നാലുമുറികള്ക്കുപുറമെ പുറത്തും ചാക്കുകളിലാക്കി എത്തിച്ച മാലിന്യം നിക്ഷേപിക്കുകയായിരുന്നു.
ഈ മാര്‍ക്കറ്റിലെ മറ്റുമുറികളില് കുട്ടികളടക്കമുള്ള ആറുകുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മിലിന്യം ഇവിടെയെത്തിച്ച് നിക്ഷേപിക്കുന്ന സമയത്ത് കുടുംബങ്ങള്‍ എതിര്‍ത്തെങ്കിലും ഇത് അംഗീകരിക്കാതെയാണ് മാലിന്യം ഇവിടെതന്നെ നിക്ഷേപിച്ചതെന്ന് ഗോത്രവര്‍ഗ കുടുംബങ്ങള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പഞ്ചയാത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി. മാര്‍ക്കറ്റില്‍ താല്‍ക്കാലികമായാണ് മാലിന്യം നിക്ഷേപിച്ചതെന്നും ഇവിടെനിന്നും മാലിന്യങ്ങള്‍ തരം തിരിച്ച്മാറ്റാന് നടപടികള്‍ ആരംഭിച്ചതായും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."