തലപ്പുഴ-മക്കിമല റൂട്ട്; ടാക്‌സി വാഹനങ്ങള്‍ അമിത വാടക ഈടാക്കുന്നതായി പരാതി
മാനന്തവാടി: പ്രളയവും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരെ പ്രതിസന്ധിയിലാക്കി ടാക്‌സി വാടക കൂട്ടി തലപ്പുഴ-മക്കിമല റൂട്ടിലെ വാഹനങ്ങള്‍.
ഇക്കഴിഞ്ഞ ഒന്‍പതിന് മക്കിമലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലും പ്രളയ ദുരിതവും മക്കിമലകാര്‍ക്ക് തീരാ ദുരിതമാണ് നല്‍കിയത്. ഉരുള്‍പ്പെട്ടലില്‍ മക്കിമല റസാക്ക് ഭാര്യ സീനത്ത് എന്നിവരുടെ ജീവന്‍ നഷ്ട്ടപ്പെട്ടതിന് പുറമെ പ്രളയകെടുതിയില്‍ ബസ് ഓടികൊണ്ടിരുന്ന തവിഞ്ഞാല്‍ 44 റോഡ് കൈതകൊല്ലി റോഡ് ഇടിഞ്ഞ് താഴുകയും വയനാംപാലം തകര്‍ന്ന് റോഡ് രണ്ടായി മുറിയുകയും പുഴഗതി മാറി ഒഴുകുകയും ചെയ്തതോടെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.
ഈ അവസരത്തില്‍ മക്കിമലയിലേക്കും കൈതകൊല്ലിയിലേക്കും പുതിയിടം വഴിയാണ് ടാക്‌സി വാഹനങ്ങള്‍ ഓടികൊണ്ടിരിക്കുന്നത്. കൈതകൊല്ലി വഴിയും പുതിയിടം വഴിയും മുമ്പ് ലോക്കല്‍ ജീപ്പുകള്‍ 10 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ പ്രളയത്തിനു ശേഷം ഇപ്പോഴാകട്ടെ 15 രൂപയാണ് വാങ്ങുന്നത്. ഇത് പ്രദേശത്തുകാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതു കൂടാതെ ടാക്‌സി ജീപ്പ് ട്രിപ്പ് വിളിച്ചാല്‍ 150 രൂപയായിരുന്നു വാടകയെങ്കില്‍ പ്രളയകെടുതിക്ക് ശേഷം 250 രൂപയാണ് ടാക്‌സി ജീപ്പുകള്‍ ഈടാക്കുന്നത്. ഇത്തരം അനീതികള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പും പൊലിസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."