HOME
DETAILS

ഇവിടെ കര്‍ക്കശമാണ് കാര്യങ്ങള്‍; പ്ലാസ്റ്റിക്കിനെ പാടെ വര്‍ജിച്ച് നീലഗിരി

  
backup
September 01 2018 | 08:09 AM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b6%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af

പാടന്തറ: നീലഗിരിയിലെ പ്ലാസ്റ്റിക് നിരോധനം നമ്മുടെ നാട്ടിലെ പോലെ വെറും കളിയല്ല.
അവിടെ കാര്യങ്ങള്‍ കര്‍ക്കശമാണ്. പ്ലാസ്റ്റിക്കിനെതിരേ പൊതുസമൂഹത്തിന് മുകളില്‍ കണ്ണുകള്‍ തുറന്ന് പിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍ വകുപ്പുകള്‍. പരിശോധനകള്‍ അതിര്‍ത്തികളില്‍ നിന്ന് തന്നെ ആരംഭിക്കും. നീലഗിരിയിലേക്ക് കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം ജില്ലയില്‍ നിന്നുമുള്ള കവാടങ്ങളിലൊക്കെ പരിശോധന ശക്തമാണ്. ഇവിടെ വാഹനങ്ങള്‍ അടിമുടി പരിശോധിച്ച് മാത്രമെ കടത്തിവിടൂ. അതവാ വല്ല പ്ലാസ്റ്റികും വാഹനത്തില്‍ നിന്ന് കണ്ടെത്തിയാല്‍ പിഴ ചെക്ക് പോസ്റ്റുകളിലുള്ളവര്‍ ഈടാക്കും. ഇവിടെ നിന്നും ജില്ലക്കകത്തേക്ക് കടന്നാലാണ് പ്ലാസ്റ്റിക്കിനെതിരെയുള്ള നീലഗിരിക്കാരുടെ ജാഗ്രത കൂടുതല്‍ വെളിവാകുക. കടകളിലൊന്നും പ്ലാസ്റ്റിക് ക്യാരീ ബാഗുകളോ, ഡിസ്‌പോസിബിള്‍ പ്ലൈറ്റ്, ഗ്ലാസ്, പേപ്പര്‍ വാഴയില തുടങ്ങിയവയൊന്നും ലഭിക്കില്ല. അതാതിടങ്ങളിലെ പഞ്ചായത്ത് സംവിധാനങ്ങള്‍ കൃത്യമായ പരിശോധനകളിലൂടെ ഇവ വില്‍പന നടത്തുന്നതില്‍ നിന്ന് വ്യാപാരികളെ പിന്‍വാങ്ങിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇവരുടെ ശ്രദ്ധ വിവാഹമടക്കമുള്ള ആഘോഷങ്ങളിലുമുണ്ട്. ജില്ലയില്‍ നടക്കുന്ന വിവാഹ സല്‍ക്കാരങ്ങളിലെല്ലാം ഭക്ഷണങ്ങള്‍ വിളമ്പുന്നത് വാഴയിലയിലാണ്. വെള്ളം കുടിക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളും വിളമ്പാന്‍ സ്റ്റീല്‍ പാത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. അങ്ങിനെ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍ പോലും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാക്കി മാറ്റുകയാണ് നീലഗിരിക്കാര്‍. അധികൃതര്‍ നിയമം കര്‍ശനമാക്കിയില്ലെങ്കിലും പ്രകൃതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ ഒന്നും തങ്ങള്‍ ചെയ്യില്ലെന്ന നിലപാടുകാരാണ് നീലഗിരിയിലെ ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ ആഘോഷവേളകളില്‍ മാത്രമല്ല വീടുകളില്‍ പോലും പ്ലാസ്റ്റികിനെ ഇവര്‍ പടിക്ക് പുറത്ത് നിര്‍ത്തുന്നത്. വയനാട്ടില്‍ പല പഞ്ചായത്തുകളും പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെങ്ങളിലെല്ലാം പ്ലാസ്റ്റിക് ക്യാരീ ബാഗുകളടക്കം സുലഭമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago