HOME
DETAILS
MAL
കൈമുട്ടിന് പരുക്ക്; നീരജിന്റെ സ്വപ്നം തുലാസില്‍
backup
May 03 2019 | 18:05 PM
മുംബൈ: ജാവലിന്‍ ത്രോയിലെ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര പരുക്കിന്റെ പിടിയില്‍. കൈമുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോള്‍ ആശുപത്രിയിലാണ്.
പരുക്കിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 27മുതല്‍ ഖത്തറില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു പക്ഷെ താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തമാകണമെങ്കില്‍ താരത്തിന് മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്ന് നീരജിനെ പരിശോധിക്കുന്ന ഡോക്ടര്‍ ദിന്‍ഷ പര്‍ദിവാല പറഞ്ഞു.
ഇന്ത്യയുടെ ഒളിംപിക് മെഡല്‍ പ്രതീക്ഷയായ നീരജ് ഖത്തറില്‍ നടന്ന യൂത്ത് ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നില്ല.
സാവി ബൂട്ടഴിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."