മന്ത്രി പുത്രനും ഒരു കോടി കമ്മിഷന് കിട്ടിയെന്ന് കെ. സുരേന്ദ്രന്
വടക്കാഞ്ചേരി: ലൈഫ് മിഷന് റെഡ് ക്രെസന്റ് ഇടപാടില്‍ ഒരു കോടി രൂപയില്‍ കവിഞ്ഞുള്ള കമ്മിഷന് മന്ത്രി ഇ.പി ജയരാജന്റെ മകന് ലഭിച്ചിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രന്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയതില്‍ ഏറെ ദുരൂഹമാണെന്നും ആശുപത്രിയിലുള്ളപ്പോള്‍ നഴ്സ്മാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് മെഡിക്കല്‍ കോളജില്‍ ഈ സൗകര്യം ലഭിച്ചത്.
സ്വര്‍ണകടത്ത് കേസില്‍ ഇ.ഡിക്കെതിരേ ഇപ്പോള്‍ സി.പി.എം നടത്തുന്ന വിമര്‍ശനം സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ളവര്‍ കുടുങ്ങുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണ അഴിമതിക്കെതിരേ ബി.ജെ.പി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന സപ്തദിന ഉപവാസ സമരത്തിന്റെ മൂന്നാം ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുരുന്നു സുരേന്ദ്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."