തെലങ്കാന നിയമസഭ നേരത്തെ പിരിച്ചുവിടാനൊരുങ്ങി ചന്ദ്രശേഖര്‍ റാവു
ഹൈദരാബാദ്: തെലങ്കാന നിയമസഭ നേരത്തെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് മന്ത്രിസഭാ യോഗം ചേര്‍ന്ന് ശേഷം പൊതുയോഗത്തില്‍ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.
രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ് ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു എന്‍ഡിടിവിയെ അറിയിച്ചു.
2019 മെയ് വരെ സര്‍ക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാനാണ് കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാനൊരുങ്ങുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."