സ്വപ്നയ്ക്ക് മന്ത്രിപുത്രന് വിരുന്നൊരുക്കി; ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഒരു മന്ത്രിയുടെ മകന് വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്.
2018ലാണ് വിരുന്ന് നടന്നത്. പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനായിരുന്നു വിരുന്ന്. ഇവര്‍ ഒരുമിച്ചുള്ള ദൃശ്യങ്ങളും ഇവര്‍ തമ്മിലുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സി ഒരുങ്ങുന്നത്.
സംഭവത്തില്‍ മന്ത്രിപുത്രനെ എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. ലൈഫ് മിഷന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്കിയ നാല് കോടിയിലധികം രൂപ കമ്മിഷനില്‍ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."