HOME
DETAILS
MAL
ക്വാറന്റൈന് ലംഘിച്ച് ബാങ്ക് ലോക്കര്‍ തുറന്ന് ജയരാജന്റെ ഭാര്യ; വിവാദം കൊഴുക്കുന്നു
backup
September 14 2020 | 06:09 AM
കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര ക്വാറന്റൈന് ലംഘിച്ച് കേരള ബാങ്ക ശാഖയിലെത്തി അടിയന്തരമായി ലോക്കര്‍ തുറന്നുവെന്ന ആരോപണം രാഷ്ട്രീയ വിവാദമാകുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്കിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.
ക്വാറന്റൈനില്‍ കഴിയവെ ഈ മാസം 10 ന് ഉച്ചയോടെയാണ് ഇവര്‍ ബാങ്കിലെത്തിയത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സ്രവ പരിശോധനയ്ക്ക് ശേഷം ഫലം വരുന്നതുവരെ ക്വാറന്റൈനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇതിനു പിന്നാലെ ബാങ്കിലെ മൂന്ന് ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."