യെച്ചൂരിയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഗൂഢാലോചനാക്കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലിസ്. കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വ്യക്തമായി രേഖപ്പെടുത്തുകയാണ് ചെയ്തത്.
ചോദ്യംചെയ്യലിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരേ കുറ്റംചുമത്താനാകില്ലെന്നും ഡല്‍ഹി പൊലിസ് വ്യക്തമാക്കി. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും ഡല്‍ഹി പൊലിസ് വക്താവ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരംചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥികളും പിഞ്ജറ തോഡ് സംഘടനയുടെ പ്രവര്‍ത്തകരുമായ ദേവാംഗന കാലിത, നടാഷ നര്‍വാള്‍, ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.
ഇതില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചവരുടെ കൂട്ടത്തില്‍ യെച്ചൂരിയുടെ പേര് ഗുല്‍ഫിഷ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഡല്‍ഹി പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."